- Trending Now:
കൊച്ചി: ഗുണമേന്മ, നൂതനത്വം, കാലികമായ ആഭരണശൈലികൾ എന്നിവയിൽ ഇന്ത്യയിൽ വിശ്വസ്തത നേടിയ സ്ഥാപനമായ ജോസ് ആലുക്കാസ്, വിവാഹവേളകൾ അവിസ്മരണീയമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരമ്പരാഗതവും സമകാലികവുമായ വധുവിനുള്ള ആഭരണങ്ങളുടെ 'ശുഭ മംഗല്യം' ശേഖരം അനാച്ഛാദനം ചെയ്തു.
ബ്രാൻഡ് അംബാസഡറും പ്രശസ്ത ഇന്ത്യൻ നടിയുമായ കീർത്തി സുരേഷ് ആണ് ഈ ശേഖരം പുറത്തിറക്കിയത്. ചടങ്ങിൽ അവർ തന്റെ മനോഹാരിതയും ആകർഷണീയതയും കൊണ്ട് ശ്രദ്ധേയയായി.
പ്രകാശന ചടങ്ങിൽ കീർത്തി സുരേഷ് പറഞ്ഞു, 'ദക്ഷിണേന്ത്യയിലെ സമ്പന്നമായ ക്ഷേത്ര കലാചാരുതയിൽ നിന്നാണ് 'ശുഭ മംഗല്യം' വെഡ്ഡിംഗ് കളക്ഷൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഓരോ ആഭരണവും അതീവ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തതും, തലമുറകളോളം നിധിപോലെ സൂക്ഷിക്കാൻ കഴിയുന്നതുമാണ്.'
ജോസ് ആലുക്കാസിന്റെ മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞ, 'ഓരോ വിവാഹവും ഒരു പവിത്രമായ ആഘോഷമാണ് - പാരമ്പര്യത്തിന്റെയും വികാരത്തിന്റെയും പൈതൃകത്തിന്റെയും സംയോജനം. പൈതൃകത്തെ സമകാലിക മികവുമായി സംയോജിപ്പിക്കുന്ന ഡിസൈനുകളിലൂടെയാണ് ശുഭ മംഗല്യം ഈ സത്തയെ ഉൾക്കൊള്ളുന്നത്. ഞങ്ങളുടെ ഇൻ-ഹൗസ് ഡിസൈനർമാർ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരായ കരകൗശല വിദഗ്ധരുമായി ചേർന്ന്, നമ്മുടെ സാംസ്കാരിക കലയെ ആദരിക്കുന്നതിനായി ഈ ക്ഷേത്ര ആഭരണ ശേഖരത്തിലെ ഓരോ ഭാഗവും സൂക്ഷ്മതയോടെ സൃഷ്ടിച്ചിരിക്കുന്നു. ശുഭ മംഗല്യം വഴി, കുടുംബത്തെയും സ്നേഹത്തെയും പാരമ്പര്യത്തെയും ആഘോഷിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.'
ദക്ഷിണേന്ത്യൻ സ്വർണ്ണാഭരണങ്ങളുടെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന, വലിപ്പമേറിയ വട്ടാണങ്ങൾ മുതൽ സങ്കീർണ്ണമായ കൊത്തുപണികളുള്ള ഹാരങ്ങൾ (നീളൻ മാലകൾ), ചോക്കറുകൾ, നെക്ലേസുകൾ, ഒടിയാണം (അരപ്പട്ട), വളകൾ എന്നിങ്ങനെ ഓരോ വധുവിന്റെയും ഇഷ്ടത്തിനനുസരിച്ചുള്ള വിശിഷ്ടമായ രൂപകൽപ്പനകൾ 'ശുഭ മംഗല്യം' വെഡ്ഡിംഗ് ജ്വല്ലറി കളക്ഷനിൽ ഉൾപ്പെടുന്നു.
ഓരോ ആഭരണവും കൃത്യമായ ഗുണനിലവാര പരിശോധനകൾക്ക് വിധേയമാവുകയും ബിഐഎസ് എച്ച്യുഐഡി സർട്ടിഫിക്കേഷൻ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇത് ആധികാരികതയിലും മികവിലുമുള്ള ജോസ് ആലുക്കാസിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
ജോസ് ആലുക്കാസിന്റെ 'ശുഭ മംഗല്യം' ഇന്ത്യൻ വിവാഹങ്ങളുടെ സൗന്ദര്യത്തിനുള്ള ഒരു സമർപ്പണമാണ് - വധുവിന് ആവശ്യമായ മനോഹരവും ശാശ്വതവുമായ എല്ലാ ആഭരണങ്ങൾക്കുമുള്ള ഒരു മികച്ച ഇടമാണിത്. ഈ ക്ഷേത്ര ആഭരണ ശേഖരത്തിലെ ഓരോ ഭാഗവും അതിന്റെ കലാചാതുരി, മികവ്, രൂപകൽപ്പനയിലൂടെ അത് പറയുന്ന കഥ എന്നിവയാൽ ശ്രദ്ധേയമാണ്. ഈ എക്സ്ക്ലൂസീവ് ശേഖരം ജോസ് ആലുക്കാസിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.