Sections

ജോസ് ആലുക്കാസും പിഎഫ്സി കേരളയും ചേർന്ന് ടീമിന്റെ പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

Friday, Sep 11, 2026
Reported By Admin
Jose Alukkas Flags Off New PFC Kerala Team Bus

ഇമേജ് ക്യാപ്ഷൻ: ജോസ് ആലുക്കാസിന്റെ മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ് എന്നിവരും പിഎഫ്സി കേരളയുടെ സ്ഥാപകൻ ഹാൻസൺ സി സി യും പിഎഫ്സി ടീം അംഗങ്ങളും ചേർന്ന് ടീമിന്റെ പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

തൃശൂർ, സെപ്റ്റംബർ 10: ഗുണമേന്മ, നൂതനത്വം, ട്രെൻഡി ആഭരണങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ജോസ് ആലുക്കാസും പിഎഫ്സി കേരളയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ക്ലബ്ബിന്റെ പുതിയ ടീം ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

തൃശൂരിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർമാരായ പോൾ ആലുക്കാസ്, ജോൺ ആലുക്കാസ്, വർഗീസ് ആലുക്കാസ് എന്നിവർ പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബസിന്റെ ചിത്രം പ്രതീകാത്മകമായി ടീമിന് കൈമാറി.

പിഎഫ്സി കേരളയും ജോസ് ആലുക്കാസും തമ്മിലുള്ള സഹകരണത്തിന്റെ രണ്ടാം വർഷമാണിത്. പിഎഫ്സി കേരളയുടെയും ജോസ് ആലുക്കാസിന്റെയും ലോഗോകൾ ആലേഖനം ചെയ്തിരിക്കുന്ന എയർകണ്ടീഷൻ ചെയ്ത ലോ-ഫ്ലോർ ബസിൽ നൂതന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്കും ടൂർണമെന്റുകൾക്കുമുള്ള ടീമിന്റെ യാത്രാ ആവശ്യങ്ങൾക്കായി പുതിയ ബസ് ഉപയോഗിക്കും.

നിരവധി വർഷങ്ങളായി കേരളത്തിലെ ഫുട്ബോളിന് പിന്തുണ നൽകിവരുന്ന സ്ഥാപനമാണ് ജോസ് ആലുക്കാസ്. യുവതാരങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവ കായികതാരങ്ങൾക്ക് മത്സരിക്കാനുള്ള വേദിയൊരുക്കുന്ന വിവിധ ടൂർണമെന്റുകൾക്കും സ്ഥാപനം പിന്തുണ നൽകുന്നുണ്ട്.

8 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ ഫുട്ബോൾ പ്രതിഭകളെ വളർത്തിയെടുക്കുകയാണ് പിഎഫ്സി കേരളയുടെ ലക്ഷ്യം. പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിൽ നിന്നുള്ള, കഴിവുകൾ തിരിച്ചറിയപ്പെടാനും അവസരങ്ങൾ ലഭിക്കാനും പരിമിതമായ സാഹചര്യങ്ങളുള്ള കുട്ടികൾക്ക് പരിശീലനവും അവസരങ്ങളും ഒരുക്കുന്നതിലാണ് ക്ലബ്ബിന്റെ പ്രത്യേക ശ്രദ്ധ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.