- Trending Now:
തിരുവനന്തപുരം: ഗുണനിലവാരത്തിലും പുതുമയിലും ട്രെൻഡി ആഭരണ രൂപകൽപനയിലും ഇന്ത്യക്കാരുടെ വിശ്വസ്ത ജ്വല്ലറി ബ്രാൻഡായ ജോസ് ആലുക്കാസ്, മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി.
തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർമാരായ വർഗീസ് ആലുക്കാസ്, പോൾ ആലുക്കാസ്, ജോൺ ആലുക്കാസ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് തുക കൈമാറി.
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സംഭാവനയെന്ന് ജോസ് ആലുക്കാസ് മാനേജ്മെന്റ് അറിയിച്ചു. നേരത്തെയും പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സ്ഥാപനം പങ്കാളിയായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വികസന, പൊതുക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.