Sections

ജിങ്കുഷാൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

Friday, May 09, 2025
Reported By Admin
Jingkushal Industries Files DRHP for IPO with SEBI; Plans to Raise via Fresh Issue and OFS

കൊച്ചി: നിർമാണ മേഖലയ്ക്കുള്ള യന്ത്രങ്ങളുടെ കയറ്റുമതിയിലെ മുൻനിരക്കാരായ, ഉപകമ്പനികളിലൂടെ യുഎഇയിലും യുഎസിലും സാന്നിദ്ധ്യമുള്ള ജിങ്കുഷാൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ജെകെഐപിഎൽ) പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 86.5 ലക്ഷം പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ പത്ത് (10) ലക്ഷം ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിവൈആർ ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.