Sections

ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപത്തിനൊരുങ്ങി ജപ്പാന്‍

Sunday, Mar 20, 2022
Reported By Admin
india japan flag

ഇന്ത്യയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍

 

ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി(investment) ജപ്പാന്‍. ഇന്ത്യയില്‍ 4200 കോടി ഡോളര്‍ ആണ് നിക്ഷേപം നടത്തുന്നത്. ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ 2014 ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ച നിക്ഷേപത്തിലും കൂടുതല്‍ ആണിത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3.5 ലക്ഷം യെന്‍ നിക്ഷേപം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിലും ഉയര്‍ന്ന തുകയാണ് പുതിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ അഞ്ച് ലക്ഷം യെന്‍ ആയിരിക്കും നിക്ഷേപിക്കുക.

ഇന്തോ-പസഫിക് റീജിയണിലെ നിക്ഷേപം ശക്തമാക്കാനും ജപ്പാന് പദ്ധതിയുണ്ട്. നിലവില്‍, ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികവിദ്യയെ(bullet train technology) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ നഗര അടിസ്ഥാന സൗകര്യ വികസന മാതൃകയെയും അതിവേഗ റെയില്‍വേപദ്ധതിയെയും ഒക്കെ ജപ്പാന്‍ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യക്ക് നല്‍കുന്ന പിന്തുണ തുടര്‍ന്നേക്കും എന്നാണ് സൂചന. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയുമായ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ ലക്ഷ്യമിടുന്നുണ്ട്.

2020-ല്‍ പ്രതിരോധ സേനകള്‍ക്കിടയില്‍ ഭക്ഷണം, ഇന്ധനം, തുടങ്ങിയ പരസ്പരം വിതരണം ചെയ്യുന്നത് അനുവദിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. പുതിയ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി മുംബൈ-അഹമ്മദാബാദ് ഇടനാഴിക്ക് അപ്പുറത്തേക്ക് ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വിപുലീകരിക്കുന്നതിന് ജപ്പാന്‍ കൂടുതല്‍ സഹായം നല്‍കിയേക്കും എന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപം നടത്തിയ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യമാണിത്. 1952 മുതല്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ(japnies company) എണ്ണം ഇരട്ടിയാക്കുമെന്ന് ഷിന്‍സോ ആബെ നേരത്തെ വ്യക്തമാക്കിയിരുന്നു. ജപ്പാനുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരം 2020-2021 ല്‍ 1530 കോടി ഡോളറായി വര്‍ദ്ധിച്ചിരുന്നു. കയറ്റുമതി മൂല്യം(export value) 440 കോടി ഡോളറും ഇറക്കുമതി മൂല്യം(import value) 1090 കോടി ഡോളറുമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.