- Trending Now:
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ആർ.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് ബി.എൻ.എസ്.ഇ.പി കമ്മറ്റിയും സാധിക എം.ഇ.സി ഗ്രൂപ്പും സംയുക്തമായി മാനന്തവാടിയിൽ നടത്തിയ ചക്ക മഹോൽത്സവം ചക്ക വിഭവങ്ങളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി നടന്ന ചക്ക മഹോത്സവം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്കിന് കീഴിലെ 7 സി.ഡി.എസുകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭക യൂണിറ്റുകൾ നിർമ്മിച്ച ഉത്പ്പന്നങ്ങളാണ് ചക്ക മഹോത്സവത്തിൽ വിപണനത്തിനായി ഒരുക്കിയത്. സംരഭകത്വ മേഖലകളിൽ വനിതകളെ കൂടുതൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചത്. ചക്കക്കുരു കൊണ്ടുള്ള വിഭവങ്ങൾ, ചക്ക ചിപ്പ്സ്, ചക്ക വരട്ടിയത്, ചക്ക ഉണ്ണിയപ്പം, ചക്ക കട്ലറ്റ്, ചക്ക അച്ചാറുകൾ, ചക്ക വടക്, ചക്ക പപ്പടം തുടങ്ങിയ വൈവിധ്യ വിഭവങ്ങളുടെ നീണ്ട നിരയാണ് ചക്കമഹോത്സവത്തിൽ ഇടം പിടിച്ചത്. ചക്ക ബിരിയാണി, ചക്ക കൊണ്ട് നിർമ്മിച്ച ചപ്പാത്തി, പൂരി, ചക്കപ്പായസം തുടങ്ങി അമ്പതിൽപ്പരം ഉത്പ്പന്നങ്ങളാണ് ചക്ക മഹോത്സവത്തിൽ വിൽപ്പനക്കായി എത്തിച്ചത്.
മാതൃയാനം പദ്ധതി :ടാക്സി ഡ്രൈവർമാരെ എംപാനൽ ചെയ്യുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.