Sections

ഐടെൽ പി40 വിപണിയിൽ അവതരിപ്പിച്ചു

Friday, Mar 17, 2023
Reported By Admin
Itel P40

ഐടെൽ പവർ സീരീസിലെ ആദ്യ സ്മാർട്ട്ഫോണായ ഐടെൽ പി40 വിപണിയിൽ അവതരിപ്പിച്ചു


കൊച്ചി: ഐടെൽ പവർ സീരീസിലെ ആദ്യ സ്മാർട്ട്ഫോണായ ഐടെൽ പി40 വിപണിയിൽ അവതരിപ്പിച്ചു. 6000 എംഎഎച്ച് മെഗാ ബാറ്ററി, മനോഹരമായ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടർഡ്രോപ്പ് ഡിസ്പ്ലേ, സ്റ്റൈലിഷ് ബോഡി എന്നീ ഫീച്ചറുകളുമായി ഈ വിഭാഗത്തിൽ വിപണിയിലിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഐടെൽ പി40യ്ക്കുണ്ട്.

എസ്സി9863എ ചിപ്സെറ്റ് അധിഷ്ഠിതമായ ആൻഡ്രോയിഡ് 12 ഗോ എഡിഷനിൽ പ്രവർത്തിക്കുന്ന പി40 സ്മാർട്ട്ഫോണിൽ സുരക്ഷക്കായി ഫിംഗർപ്രിൻറ്, ഫേസ് ഐഡി സെൻസർ ഫീച്ചറുകളുമുണ്ട്. 18വാട്ട് ഫാസ്റ്റ് ചാർജിങാണ് ഇതിനുള്ളത്. 64ജിബി/2ജിബി, 64ജിബി/4ജിബി വകഭേദങ്ങിൽ എത്തുന്ന ഫോൺ മെമ്മറി ഫ്യൂഷൻ ടെക്നോളജിയിലൂടെ 7ജിബി വരെ റാം വർധിപ്പിക്കാം. 13എംപി പ്ലസ് ക്യൂവിജിഎ ഡ്യുവൽ ക്യാമറയാണ് പിന്നിൽ. മുൻകാമറ 5 മെഗാ പിക്സലാണ്.

12 മാസത്തെ വാറൻറിയും, സർവീസ് ചാർജ് ഇല്ലാതെ ഒറ്റത്തവണ സ്ക്രീൻ മാറ്റാനുള്ള ഗ്യാരണ്ടിയും ഈ പുതിയ സീരീസ് ഉറപ്പുനൽകുന്നു. ഫോഴ്സ് ബ്ലാക്ക്, ഡ്രീമി ബ്ലൂ, ലക്ഷ്വറിയസ് ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളിൽ എത്തുന്ന ഫോണിന് 7699 രൂപയാണ് വില.

മികച്ച 6000എംഎഎച്ച് ബാറ്ററി, അത്യാധുനിക സാങ്കേതികവിദ്യയുടെ മികച്ച സംയോജനം, സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനുള്ള രൂപകൽപന എന്നിവയുമായി ഈ വിഭാഗത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് പി40 എന്ന് ഐടെൽ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.