- Trending Now:
ഇന്ത്യന്‍ ജനുസില്‍പ്പെട്ട ഒരു കോഴി വര്‍ഗ്ഗമാണ് കരിങ്കോഴികള്‍ അഥവാ കടക്ക്‌നാഥ് എന്നറിയപ്പെടുന്നത്.മധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളാണ് ഇതിനെ വളര്‍ത്തിയിരുന്നത്.ഇന്ന് ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഇതിനെ വളര്‍ത്തുന്നു.കാലി മാസി അഥവ കറുപ്പ് നിറമുള്ള മാംസം തരുന്ന കോഴികള്‍ എന്നാണ് മധ്യപ്രദേശില്‍ ഇതിനെ അറിയപ്പെടുന്നത്.മറ്റു കോഴികളെപ്പോലെ ഇതും ഗാലസ് ഗാലസ് ഡൊമസ്റ്റിക്കസ് എന്ന കുടുംബത്തില്‍പ്പെട്ടതാണ്.ഇവ മൂന്ന് ഇനങ്ങളിലായിട്ടാണ് കാണപ്പെടുന്നത്.
1) ഗോള്‍ഡന്‍
2) പെന്‍സില്‍ഡ്
3) ജെറ്റ്ബ്ലാക്ക്
കറുത്ത തൂവലുകള്‍,കറുത്ത കാലുകളും നഖവും ,കൊക്ക്,നാവ്,പൂവുകള്‍ എന്നിവയും കറുപ്പ്.എല്ലുകളും ആന്തരികാവയവങ്ങളും ഇരുണ്ട നിറം.ശരീരത്തില്‍ മെലാനിന്‍ പിഗ്മെന്റ് കൂടുതലായി കാണുന്നതിനാലാണ് കറുപ്പ് നിറം.
FSSAI ലൈസന്‍സ് പോലെ നിര്‍ണായകം തന്നെയാണ് ലൈസന്‍സ് പുതുക്കലും
... Read More
പ്രതിരോധ ശക്തികൂടുതലാണ്.അതുകൊണ്ട് ഏത് കാലാവസ്ഥയിലും ഇണങ്ങി ജീവിക്കാന്‍ സാധിക്കും.
മുട്ടയും മാസംവും ഔഷധ ഗുണമേറിയതാണ്.
ഇതിന്റെ മാംസത്തിന് കൊതിയൂറും രുചിയും മണവും ഉണ്ട്.ഇതില്‍ മാംസ്യം വളരെ കൂടുതലും കൊഴുപ്പും കൊളസ്‌ട്രോളും കുറവുമാണ്.കൂടാതെ അമിനോ ആസിഡ്,ഹോര്‍മോണ്‍,ജീവകങ്ങള്‍ എന്നിയും അടങ്ങിയിട്ടുണ്ട്.ആദിവാസികളുടെ പരമ്പരാഗത ചികിത്സാക്രമത്തിലെ മുഖ്യമായൊരു മരുന്നുകൂട്ട് കരിങ്കോഴികളും മാംസവും രക്തവുമാണ്.ഇവയുടെ കാഷ്ടം ഉത്തമ ജൈവവളമാണ്.
മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠന പ്രകാരം കരിംകോഴികളിലെ മാംസത്തിലുള്ള മെലാനിന്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും കൂടുതല്‍ രക്തം ഹൃദയത്തിലേക്ക് എത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
മറ്റ് കോഴികള്‍ക്കുള്ളതു പോലെ തന്നെയാണ് ഇവയ്ക്കും ആവാസവ്യവസ്ഥ ഒരുക്കേണ്ടത്.ഇരുമ്പ് കൂടുകളിലോ,മുറികളിലോ,വീട്ടുമുറ്റത്തോ വളര്‍ത്താം.തീറ്റയായി ചിക്ക് മാഷ്,സ്റ്റാര്‍ട്ടര്‍,ഗ്രോവര്‍,ഗോതമ്പ് തവിട്,അരി,ലോയര്‍ പെല്ലറ്റ്,കുതിര്‍ത്ത ഗോതമ്പ് എന്നിവ നല്‍കാം.
പരമ്പരാഗത വ്യവസായങ്ങള്‍ വളരാന്‍ 5 കോടി വരെ ; പുനരുജ്ജീവിപ്പിക്കാന്‍ SFURTI പദ്ധതി
... Read More
ആറ് മാസം പ്രായമാകുമ്പോള്‍ തന്നെ കരിങ്കോഴികള്‍ മുട്ടയിട്ട് തുടങ്ങും.മൂന്ന് ശീലുകളായിട്ടാണ് ഇവ മുട്ടയിടുന്നത്.ഒരുവര്‍ഷത്തില്‍ 150 മുതല്‍ 200 വരെ മുട്ടകളിടും.ഒരു ശീലില്‍ ഏകദേശം 50-65 മുട്ടകള്‍ തരും.ഒരു മുട്ടയ്ക്ക് 30 മുതല്‍ 50 രൂപ വരെ വിലയുണ്ട്.മുട്ടയ്ക്ക് 30-40 ഗ്രാം തൂക്കം കാണും.
കരിങ്കോഴിയുടെ മാംസത്തിനും വിലകൂടുതലാണ്.700 മുതല്‍ 1000 രൂ വരെ വിലവരും.ഒരു ദിവസം പ്രായമായ കോഴി കുഞ്ഞിന് 45 മുതല്‍ 60 രൂപ വരെയാണ് വില.മുട്ടയിടാന്‍ തുടങ്ങുന്ന ആറ് മാസം പൂര്‍ത്തിയായവയ്ക്ക് 1000-1500 രൂപ വിലയുണ്ട്.പ്രായപൂര്‍ത്തിയായ പൂവന്‍ കോഴിക്ക് 1.8 കി.ഗ്രാം മുതല്‍ 2 കി ഗ്രാം വരെയും പിടയ്ക്ക് 1.2 മുതല്‍ 1.4 കി.ഗ്രാം വരെയും ഭാരം വെയ്ക്കും.മുട്ടവിരിയാന്‍ 21 ദിവസം വേണം.അടയിരിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് കരിങ്കോഴി മുട്ടവിരിയിക്കാന്‍ ഇന്‍ക്യുബേറ്ററുകളെയോ,മറ്റ് കോഴികളെയോ ആശ്രയിക്കേണ്ടി വരും.
ആര്‍ട്ടിസ് Vs ന്യുമറിക്ക്: ഏതാണ് മികച്ച യുപിഎസ്?- ന്യൂ ടു ദി ബ്ലോക്ക്... Read More
ഇന്ത്യയില്‍ ഭൗമസൂചിക പട്ടം നേടിയ ആദ്യത്തെ ജീവിയാണ് കരിങ്കോഴി.ഒരു പ്രദേശത്ത് പരമ്പരാഗതമായി വളര്‍ന്നു വരുന്നതും ഗുണവും മേന്മയുമെല്ലാം ആ നാടിന്റെ പൈതൃകത്തോട് കൂടി മാത്രം ചേര്‍ന്നുനില്‍ക്കുന്നതുമായ ഉത്പന്നങ്ങളാണ് ഭൗമസൂചിക പട്ടം ലഭിക്കുന്നവ.ഇത് നാടിനും ജനതയ്ക്കും നിയമപരമായി വളര്‍ത്തുവാനും വിപണനം നടത്തുവാനും ഉള്ള അവകാശം നല്‍കുന്നു.മുട്ടയും മാംസവും കയറ്റുമതി ചെയ്യാനും അതിലൂടെ സാമ്പത്തികമായി വളരാനും സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.