Sections

എന്താണ് ഇറിറ്റബിൽ ബവൽ സിൻഡ്രോം (IBS)? എങ്ങനെ IBS നെ നേരിടാം?

Sunday, Sep 17, 2023
Reported By Soumya
IBS

പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണമെന്ന് തോന്നുന്നത്. 'ഇറിറ്റബിൽ ബവൽ സിൻഡ്രോം' ( I BS) എന്നാണ് ഇത് അറിയപ്പെടുന്നത്. എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ടോയ്ലറ്റിൽ പോകാനുള്ള തോന്നൽ, ഭക്ഷണം കഴിച്ചാൽ ഉടനെ ടൊയ്ലറ്റിൽ പോകുക. ഐബിഎസ് അവസ്ഥയാണ് ഇത്. ഇതിനൊപ്പം പലർക്കും ഡിപ്രഷൻ പോലുള്ള തോന്നലുകളുമുണ്ടാകാം. ചിലർക്ക് ഇത് വയറുവേദനയും, കഫം പോക്കും എല്ലാം തന്നെയുണ്ടാക്കും. ഇറിറ്റബിൾ സിൻഡ്രോം ഉള്ളവരിൽ കണ്ടു വരുന്ന ഒരു ലക്ഷണമാണ് അനീമിയ. ദഹന പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഇത്. ഇറിറ്റബിൽ സിൻഡ്രോം ഉള്ളവരിൽ അസാധാരണമായ വിധത്തിൽ തടി കുറയാറുണ്ട്.

വയറിൽ മനുഷ്യശരീരത്തിന് ഗുണകരമായ ലക്ഷണക്കണക്കിന് മൈക്രോബുകൾ താമസിക്കുന്നുണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങളും ഐബിഎസിന് കാരണമാകാം.

ഇത്തരക്കാർക്ക് പലപ്പോഴും അമിതമായ ഉത്കണ്ഠ, ഡിപ്രഷൻ പോലുള്ള പ്രശ്നങ്ങളുണ്ടാകാം. പല തവണ ടോയ്ലറ്റിൽ പോകുക, പോയാലും തൃപ്തിയാകാതിരിയ്ക്കുക, എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ഈ പ്രശ്നം ഉണ്ടാകുക എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. സെറോട്ടോനിൻ എന്ന ഹോർമോൺ ഉൽപാദനം അമിതമാകുമ്പോഴും ഈ പ്രശ്നമുണ്ടാകാം. ഇതിന് ബ്രെയിനും നമ്മുടെ കുടലുമായുള്ള കണക്ഷൻ പ്രധാനമാണ്. ഇതിനാൽ തന്നെ സ്ട്രെസ്, ടെൻഷൻ പോലുള്ളവയെങ്കിൽ ഇത്തരം ഇറിട്ടബിൾ ബവൽ സിൻഡ്രോം ഉണ്ടാകാം.

എങ്ങനെ IBS നേരിടാം

  • ചായ, കാപ്പി, ഗ്യാസ് ചേർന്ന മധുരപാനീയങ്ങൽ, സോഡ എന്നിവയുടെ ഉപയോഗം പരിതമിപ്പെടുത്തുന്നതും ഗുണം ചെയ്യും.
  • ഐബിഎസ് ബാധിതരിൽ ലാക്ടോസ് ഇൻടോളറൻസ് പതിവായതിനാൽ പാലുത്പന്നങ്ങളും മിതമായ തോതിൽ മാത്രം കഴിക്കേണ്ടതാണ്.
  • സോയബീൻ, ആൽമണ്ട്, ചീര, എള്ള് എന്നീ ബദൽ ഭക്ഷണ സ്രോതസ്സുകളിലൂടെ ആവശ്യത്തിന് കാൽസ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • അലസമായ ജീവിതശൈലി ഐബിഎസിന്റെ ആധിക്യം വർധിപ്പിക്കുമെന്നതിനാൽ പതിവായി വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്.
  • പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കുന്നതും പ്രാണായാമം, യോഗ തുടങ്ങിയവയിലൂടെ സമ്മർദം ലഘൂകരിക്കുന്നതും ഐബിഎസ് ആഘാതം കുറയ്ക്കുമെന്നും ന്യൂട്രീഷനിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു.
  • പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്നുകളും നട്സും അടങ്ങിയ വിഭവങ്ങൾ വഴി ഭക്ഷണത്തിലെ ഫൈബർ തോത് പടിപടിയായി ഉയർത്തിക്കൊണ്ട് വരുന്നത് ഗുണം ചെയ്യും.
  • ദിവസവും ഏഴെട്ട് ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതും IBS ചെറുക്കാൻ സഹായിക്കും.
  • പ്രോബയോട്ടിക്കുകൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വയറിലെ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.