- Trending Now:
നിക്ഷേപത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗം അന്വേഷിച്ച് കണ്ടെത്തി നിക്ഷേപിക്കുന്ന പണത്തിന് ഏറ്റവും മികച്ച മൂല്യം ലഭിക്കുന്ന പദ്ധതികളോടാകും ഏവര്‍ക്കും താല്‍പര്യം.മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ തയ്യാറെടുക്കുന്ന ആളാണ് നിങ്ങളെങ്കില്‍ 5 വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കാന്‍ കഴിയുന്ന അല്ലെങ്കില്‍ അതിന് സാധ്യതയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ ഏതൊക്കെയാണ് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലെ ?
എസ്.ഐ.പി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് കുതിപ്പ് രേഖപ്പെടുത്തുന്നു... Read More
മ്യൂച്വല്‍ ഫണ്ടുകളെ നമുക്ക് ലാര്‍ജ്ജ് ക്യാപ്,മിഡ് ക്യാപ്,സ്‌മോള്‍ ക്യാപ്,ഫ്‌ളെക്‌സി ക്യാപ്,ഇഎല്‍എസ്എസ് എന്നിങ്ങനെ തരം തിരിക്കാം.ഓഹരി വിപണികളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ അതായത് റിസ്‌ക് എടുക്കാന്‍ അറിയാത്ത നിക്ഷേപകര്‍ക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ്.വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലാര്‍ജ്ജ് ക്യാപ്,മിഡ് ക്യാപ്,സ്‌മോള്‍ ക്യാപ് തുടങ്ങി മൂന്ന് വിഭാഗങ്ങളായി വേര്‍തിരിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ ഏതാണ് കൂടുതല്‍ നേട്ടമേകുക ഏതാണ് കൂടുതല്‍ സുരക്ഷിതം എന്ന ആശയം കുഴപ്പം പരിഹരിക്കുന്ന ഇനം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് ഫ്‌ളെക്‌സി ക്യാപ്.
മ്യൂച്വല്‍ ഫണ്ടുകളും പദ്ധതികളും നല്ലത് തന്നെ പക്ഷെ ? അബദ്ധങ്ങളില്‍ വീഴാതിരിക്കാന്‍
... Read More
എല്ലായ്‌പ്പോഴും എല്ലാ തരം മ്യൂച്വല്‍ ഫണ്ട് വകഭേദങ്ങളും ചേര്‍ന്ന ഫ്‌ളെക്‌സി ഫണ്ടുകള്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെയ്ക്കുമെന്ന് ഉറപ്പാണ്.പേര് സൂചിപ്പിക്കുന്നത് പോലെ എല്ലായിപ്പോഴും ഫ്‌ളെക്‌സിബിള്‍ ആയ തരം മ്യൂച്വല്‍ ഫണ്ടുകളാണ് ഇവ.
മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അലോക്കേഷനില്‍ വിഭജനങ്ങള്‍ ഒന്നുമില്ലാത്തതരം പദ്ധതികളാണ് ഫ്‌ളെക്‌സി മ്യൂച്വല്‍ഫണ്ടുകളില്‍ ഉള്‍പ്പെടുന്നത്.ഓഹരിനിക്ഷേപത്തിന്റെ ഗുണം,വൈവിധ്യം,നിക്ഷേപ കാലയളവ്,മിഡ്-സ്‌മോള്‍ ക്യാപ് നിക്ഷേപത്തിന്റെ നേട്ട സാധ്യത,ലാര്‍ജ്ജ് ക്യാപ് നിക്ഷേപത്തിന്റെ സുരക്ഷിതത്വം എല്ലാം ഫ്‌ളെക്‌സി മ്യൂച്വല്‍ ഫണ്ടുകളില്‍ ഉണ്ട്.
പേടിക്കേണ്ട വളരെ സിംപിളാണ് മ്യൂച്വല്‍ ഫണ്ട്; നിക്ഷേപമോ ഈസി
... Read More
സാധാരണയായി ലിസ്റ്റ് ചെയ്ത സ്റ്റോക്കുകളുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ 96% ഉം ഫ്‌ളെക്‌സി ക്യാപ് വിഭാഗം ഉള്‍പ്പെട്ടതാണ്.മിഡ് അല്ലെങ്കില്‍ സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഫണ്ടുകളെക്കാള്‍ കുറഞ്ഞ ചാഞ്ചാട്ടം ആണ് ഫ്‌ളെക്‌സിക്ക് അതുകൊണ്ട് തന്നെ വിപണിയിലെ ചലനങ്ങള്‍ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുക..
വലുപ്പത്തിന് പകരം ബിസിനസിന്റെ അടിസ്ഥാനത്തെ ആധാരമാക്കി സ്റ്റോക്കുകള്‍ തെരഞ്ഞെടുക്കാന്‍ ഫ്‌ളെക്‌സി ക്യാപുകള്‍ സഹായിക്കുന്നു.ഫ്‌ളെക്‌സി ക്യാപുകളുടെ കാര്യം അവിടെ നിക്കട്ടെ.
വിപണിയില്‍ നിന്ന് ആദായം ലഭിക്കാന്‍ ഏറ്റവും മികച്ച ചില മ്യൂച്വല്‍ ഫണ്ടുകളെ നമുക്ക് പരിചയപ്പെടാം.
നിങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് ഒരു മ്യൂച്വല്‍ ഫണ്ട് തെരഞ്ഞെടുക്കുന്നത് എങ്ങനെ ?
... Read More
കാനറ റൊബേക്കോ ബ്ലൂചിപ് ഇക്വിറ്റി ഫണ്ട്
ഏറ്റവും ഉയര്‍ന്ന റിക്‌സ് കാറ്റഗറിയില്‍പ്പെടുത്തിയിരക്കുന്ന ഈ ലാര്‍ജ്ജ് ക്യാപ് ഫണ്ട് 2013ല്‍ ആണ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.നിലവിലെ എയുഎം 3691.25 കോടി രൂപയാണ്.1000 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ സ്‌കീമില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാം.കഴിഞ്ഞ 5 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപത്തില്‍ കാനറ റൊബേക്കോ ബ്ലൂചിപ്പ് ഇക്വിറ്റി ഫണ്ട് നല്‍കിയിരിക്കുന്നത് 18.08 ശതമാനം ആദായമാണ്.
നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ്
2013ല്‍ തന്നെ ആരംഭിച്ച ഈ ഫണ്ട് സമോള്‍ ക്യാപ് കമ്പനികളിലാണ്.റിസ്‌ക് എടുക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകനാണ് നിങ്ങളെങ്കില്‍ ഈ മ്യൂച്വല്‍ഫണ്ട് തികച്ചും അനുയോജ്യമായിരിക്കും.കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 23.61 ശതമാനം സിഎജിആര്‍ ആണ് ഈ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.
എസ്‌ഐപി മ്യൂച്വല്‍ ഫണ്ടിലെ പുതിയ താരം
... Read More
ആക്‌സിസ് ബ്ലൂചിപ്പ്
ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട് ആക്‌സിസ് മ്യൂച്വല്‍ ഫണ്ടാണ് ഇവരുടെ തന്നെ ആക്‌സിസ് മിഡ് ക്യാപ് ഫണ്ടും ഉണ്ട്.സാമ്പത്തിക സ്ഥിരതയുള്ള വലിയ കമ്പനികളുടെ ഓഹരികളിലോ ബ്ലൂചിപ്പ് സ്റ്റോക്കുകളിലോ ആണ് ഈ ഫണ്ട് നിക്ഷേപംനടത്തുന്നത്.കഴിഞ്ഞ അഞ്ച് കൊല്ലത്തെ ഫണ്ട് നല്‍കിയിരിക്കുന്ന സിഎജിആര്‍ 18.50 ശതമാനമാണ്.1000 രൂപ മുതല്‍ നിങ്ങള്‍ക്ക് ഈ സ്‌കീമില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.