Sections

എസ്‌ഐപി മ്യൂച്വല്‍ ഫണ്ടിലെ പുതിയ താരം

Wednesday, Dec 01, 2021
Reported By admin
sip

ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി

 

മ്യൂച്വല്‍ ഫണ്ടിലെ പുതിയ താരം എസ്‌ഐപി നിക്ഷേപകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്.ജൂലായില്‍ മാത്രം 855000 എസ്‌ഐപികളാണ് നിര്‍ത്തിയത്.ഈ എസ്‌ഐപി എന്താണെന്ന് അറിയാത്തവര്‍ക്കായി.

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപിയുടേത്. നിക്ഷേപകന് അവര്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്ഐപി തീയതി, സ്‌കീമുകള്‍ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരാള്‍ക്ക് അവരുടെ എസ്‌ഐപി പ്ലാന്‍ ചെയ്യാന്‍ സാധിക്കും.

എസ്ഐപി ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എസ്ഐപി ഒരു നിക്ഷേപ രീതിയാണ്, അടിസ്ഥാനപരമായി നിങ്ങള്‍ക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്‌കീമിലോ നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് എസ്‌ഐപി.

നിങ്ങള്‍ പ്രതിമാസം 10,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കാന്‍ ആരംഭിക്കുകയും അടുത്ത 15 വര്‍ഷത്തേക്ക് ഇത് തുടരുകയും ചെയ്യുന്നുവെന്ന് കരുതുക. 10 മുതല്‍ 2 ശതമാനം വാര്‍ഷിക ശരാശരി വരുമാനം നേടാനായാല്‍ നിങ്ങള്‍ക്ക് 15 വര്‍ഷത്തിനുള്ളില്‍ 41 മുതല്‍ 50 ലക്ഷം രൂപ സമാഹരിക്കാനാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.