- Trending Now:
ഡിസംബർ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. 1992 മുതലാണ് ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിവസമായി ആചരിക്കുവാൻ തുടങ്ങിയത്. ലോക ഭിന്നശേഷി ദിനത്തിൽ പരിചയപ്പെടാം ഇരുൾ നിറഞ്ഞ ലോകത്ത് ജീവിക്കുന്നവർക്ക് വഴികാട്ടിയായ ടിഫാനി ബ്രാർനെ കുറിച്ച്. കാഴ്ചയില്ലാത്തവരെ മാറ്റിനിർത്തുന്ന സമൂഹത്തിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ ടിഫാനി നേടിയെടുത്ത വിജയം ആരെയും അദ്ഭുതപ്പെടുത്തും.
എല്ലാ പ്രായത്തിലുമുള്ള അന്ധരായ ആളുകൾക്കും ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷന്റെ സ്ഥാപകനാണ് ബ്രാർ .
ജനറൽ ടിപിഎസ് ബ്രാറിന്റെയും ലെസ്ലി ബ്രാറിന്റെയും ഏക മകളാണ് ടിഫാനി ബ്രാർ. ടിഫാനി ജനിച്ചത് ഇന്ത്യയിലെ ചെന്നൈയിലാണ്.1995 മുതൽ അവളുടെ പിതാവ് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ ബ്രിഗേഡിയറായി സേവനമനുഷ്ഠിക്കുമ്പോൾ മുതൽ ടിഫാനി തലസ്ഥാന നഗരിയിൽ വളർന്നു. കാഴ്ചയില്ലാത്തതിനാൽ ചെറുപ്പത്തിൽ പല ബുദ്ധിമുട്ടുകളും ടിഫാനിക്കുണ്ടായിട്ടുണ്ട്. തന്നെപ്പോലെയുള്ളവർക്ക് അതുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ടിഫാനി ജ്യോതിർഗമയ തുടങ്ങിയത്.
കാഴ്ച വൈകല്യമുള്ളവർക്ക് ആത്മവിശ്വാസം നൽകി അവരെ സ്വയം പ്രാപ്തരാക്കുന്നതിനുള്ള പരിശീലനമാണ് ജ്യോതിർഗമയ നൽകുന്നത്. തുടക്കത്തിൽ വീടുകൾതോറും പോയി കാഴ്ചയില്ലാത്ത കുട്ടികൾക്കു പരിശീലനം കൊടുക്കുമായിരുന്നു. പക്ഷേ പിന്നീടതും ബുദ്ധിമുട്ടായി. എല്ലാ വീടുകളിലും ആഴ്ചതോറും പോകാൻ സാധിച്ചില്ല. അങ്ങനെയാണ് ക്യാംപുകൾ സംഘടിപ്പിക്കാൻ തുടങ്ങി. ക്യാംപ് ഏഴു ദിവസമായിരിക്കും. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിവിധ തരത്തിലുള്ള പരിശീലനം നൽകും. പിന്നെ കുട്ടികളെ സിനിമയ്ക്കു കൊണ്ടുപോകും, വിനോദയാത്രക്കു കൊണ്ടുപോകും. ഇപ്പോഴും ഇത്തരം ക്യാംപുകൾ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇടയ്ക്കിടയ്ക്ക് സംഘടിപ്പിക്കാറുണ്ട്. കേരളത്തിനു പുറത്തും വിദേശത്തും കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് പരിശീലനം നൽകാനായി
ടിഫാനി പോകാറുണ്ട്.
വിഷാദരോഗം കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാരം... Read More
തൊഴിലധിഷ്ഠിത കംപ്യൂട്ടർ ട്രെയിനിങ്, ഓറിയന്റേഷൻ ആൻഡ് മൊബിലിറ്റി ട്രെയിനിങ്, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ് തുടങ്ങിയ പരിശീലനങ്ങളാണ് ജ്യോതിർഗമയ നൽകുന്നത്. അഞ്ചോ ആറോ കുട്ടികളാണുണ്ടാവുക. ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
ഈ സ്വപ്ന സാക്ഷാത്കാരത്തിനായി എന്തു വെല്ലുവിളികളെയും നേരിടാൻ ഈ പെൺകുട്ടിക്ക് ഒരു മടിയുമില്ല. ഒരു വൈകല്യങ്ങളും ഇല്ലെങ്കിലും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് കരുതി വിഷമിക്കുന്നവർക്ക് ഒരു മാതൃകയാണ് ടിഫാനിയെ പോലുള്ളവർ.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.