Sections

ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയനില്‍  ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അപേക്ഷിക്കാം

Wednesday, Oct 26, 2022
Reported By MANU KILIMANOOR

ആറുമാസത്തേയ്ക്കാണ് നിയമനം

കേരള പോലീസിന്റെ ഭാഗമായ ഇന്‍ഡ്യാ റിസര്‍വ്വ് ബറ്റാലിയന്‍ കമാണ്ടോ വിഭാഗത്തില്‍ (അര്‍ബന്‍ കമാണ്ടോസ് - അവഞ്ചേഴ്‌സ്) ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേയ്ക്കാണ് നിയമനം.സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ ജോലിചെയ്ത് പരിചയമുള്ള ആര്‍മി/പാരാമിലിട്ടറി വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിജ്ഞാപനം, തെരഞ്ഞെടുപ്പ് രീതി എന്നിവ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.prd.kerala.gov.in) ലഭിക്കും. നിശ്ചിതമാതൃകയിലുള്ള ബയോഡേറ്റ cmdtirb.pol@kerala.gov.in  എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.