Sections

ഇൻഫോപാർക്കിൽ പരിസ്ഥിതിദിനം ആചരിച്ചു വൃക്ഷ തൈകൾ നട്ട് ഉദ്യോഗസ്ഥർ

Sunday, Jun 07, 2026
Reported By Admin
Infopark Plants Tree Saplings Along New Infopark Boulevard on World Environment Day

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇൻഫോപാർക്ക് ഫേസ് രണ്ടിലെ പുതിയ നാലുവരിപ്പാതയായ ഇൻഫോപാർക്ക് ബുലവാർഡിന്റെ വശങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് ഫേസ് വൺ & ടു പ്രത്യേക സാമ്പത്തിക മേഖലാ സുപ്രണ്ട് (കസ്റ്റംസ്- കൊച്ചിൻ സെസ്) അനൂപ് അരവിന്ദൻ ഐആർഎസ്, എന്നിവർ ടെർമിനാലിയ വൃക്ഷത്തൈകളാണ് നട്ടത്.

പുതിയ റോഡിനിരുവശവും ഇതേ വൃക്ഷത്തൈകൾ തന്നെ നടാനാണ് തീരുമാനം. ഇൻഫോപാർക്കിലെ മറ്റ് ഉദ്യോഗസ്ഥരും തൈകൾ നട്ടു. മുൻവർഷങ്ങളിൽ പരിസ്ഥിതി ദിനത്തിൽ നട്ട വൃക്ഷത്തൈകൾ കൂടി ജീവനക്കാർ സന്ദർശിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.