- Trending Now:
ചേർത്തല: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇൻഫോപാർക്ക് ചേർത്തലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പാർക്കിലെ പ്രമുഖ ഐടി കമ്പനിയായ മാർക്കറ്റ് ബൈറ്റ്സ് വെബ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇൻഫോപാർക്ക് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തിയത്. ചടങ്ങിന്റെ ഭാഗമായി ഇൻഫോപാർക്ക് പ്രൊജക്ട്സ് മാനേജർ അരുൺ എസ്, മാർക്കറ്റ് ബൈറ്റ്സ് സിഇഒ ഗൗതം കൃഷ്ണ പി, സിഒഒ അനന്തകൃഷ്ണൻ പി എന്നിവർ ചേർന്ന് ഇൻഫോപാർക്ക് കാമ്പസിൽ വൃക്ഷ തൈ നട്ടു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാർക്കറ്റ് ബൈറ്റ്സ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.