- Trending Now:
കൊച്ചി: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കാഴ്ചപരിമിതർക്കായുള്ള പ്രഥമ വനിതാ ടി20 വേൾഡ് കപ്പിലെ ഇന്ത്യൻ ടീമിന് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ഇൻഡസ്ഇൻഡ് ബാങ്ക് പിന്തുണയ്ക്കുന്നു. സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡിൻറെ ക്രിക്കറ്റ് സംരംഭമായ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ(സിഎബിഐ) യുടെ സഹകരണത്തോടെയാണ് ഇൻഡസ്ഇൻഡ് ബാങ്ക് ഇതിൽ പങ്കാളിയാകുന്നത്. വൈവിധ്യം, എല്ലാവരെയും ഉൾപ്പെടുത്തൽ, കായിക മേഖലയുടെ മാറ്റം എന്നിവയോടുള്ള ബാങ്കിൻറെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സഹകരണം.
ഇന്ത്യ, ഓസ്ട്രേലിയ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, യുഎസ്എ എന്നീ രാജ്യങ്ങളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. ന്യൂഡൽഹി, ബെംഗളൂരു, കൊളംബോ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
കാഴ്ചപരിമിതർക്കായുള്ള പ്രഥമ വനിതാ ടി20 ലോകകപ്പ് ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് ഇൻഡസ്ഇൻഡ് ബാങ്കിൻറെ കോർപ്പറേറ്റ്, കൊമേഴ്സിയൽ ആൻറ് റൂറൽ ബാങ്കിംഗ് മേധാവി സഞ്ജീവ് ആനന്ദ് പറഞ്ഞു. സിഎബിഐയുമായുള്ള തങ്ങളുടെ ദീർഘകാല പങ്കാളിത്തം തുല്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തടസ്സങ്ങൾക്കപ്പുറം പ്രതിഭകളെ വളർത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഈ കായികതാരങ്ങൾ ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ അവരോടൊപ്പം ബഹുമാനിതരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.