- Trending Now:
കൊച്ചി: പൊരുത്തക്കേടുകളും അനുബന്ധ ആശങ്കകളും പരിഹരിക്കുന്നതിൽ ബാങ്ക് ചെയർമാനും ഡയറക്ടർ ബോർഡും സ്വീകരിച്ച ഉചിതവും വേഗത്തിലുള്ളതുമായ നടപടികളിൽ തനിക്കുള്ള പൂർണ്ണവും അസന്ദിഗ്ധമായ വിശ്വാസം ആവർത്തിച്ച് അറിക്കുന്നുവെന്ന് ഇൻഡസ്ഇൻഡ് ബാങ്കിൻറെ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം, ഇൻഡസ്ഇൻഡ് ബാങ്കിൻറെ പ്രൊമോട്ടറായ ഇൻഡസ്ഇൻഡ് ഇൻറർനാഷണൽ ഹോൾഡിംഗ്‌സ് ലിമിറ്റഡിൻറെ ചെയർമാൻ അശോക് പി. ഹിന്ദുജ അറിയിച്ചു.
ഇത് സുതാര്യതയുടെയും ഭരണത്തിൻറെയും ഉയർന്ന നിലവാരത്തിലേക്ക് നയിക്കുകയും ബാങ്കിലുള്ള വിശ്വാസം വീണ്ടെടുക്കുകയും ചെയ്യും. ബോർഡിൻറെയും മറ്റ് പങ്കാളികളുടെയും മാർഗ്ഗനിർദ്ദേശത്തിലും നിരീക്ഷണത്തിലും നിലവിലുള്ള മാനേജ്‌മെൻറിൻറെ ഏകോപിപ്പിച്ച ശ്രമങ്ങൾ ബാങ്കിൻറെ ബിസിനസ്സ് ശക്തമായ മൂലധന പര്യാപ്തതയോടെ ആരോഗ്യകരമായി തുടരുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ തുടരുന്ന ആത്മവിശ്വാസം സ്ഥാപനത്തിലുള്ള അവരുടെ ഉറച്ച വിശ്വാസത്തെ സൂചിപ്പിക്കുന്നു. നിരവധി പതിറ്റാണ്ടുകളായി ബാങ്കിനുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കാനുള്ള ഒരു പുതിയ തുടക്കമായിരിക്കും ഇത്.
ബാങ്കിംഗ് മേഖലയിലെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ വളരെ ചിട്ടയായ രീതിയിൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന റെഗുലേറ്ററുടെ നിലപാട് പ്രശംസനീയമാണ്.
ബാങ്കിൻറെ മൂലധന പര്യാപ്തത വളരെ മികച്ചതാണെങ്കിലും ബിസിനസ്സ് വളർച്ചയ്ക്ക് കൂടുതൽ ഓഹരി മൂലധനം ആവശ്യമാണെങ്കിൽ, കഴിഞ്ഞ 30 വർഷമായി ചെയ്തതുപോലെ ഐബിഎല്ലിൻറെ പ്രൊമോട്ടർ എന്ന നിലയിൽ ഐഐഎച്ച്എൽ ബാങ്കിന് പിന്തുണ നൽകുന്നതിൽ തുടർച്ചയായ പ്രതിബദ്ധത പുലർത്തുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.