- Trending Now:
ഗൂഗിള്‍ പേ പേടിഎം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം അടയ്ക്കാം
ക്യുആര്‍ കോഡ് ഉപയോഗിച്ച് അണ്‍റിസര്‍വ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. ആദ്യഘട്ടത്തില്‍ മൈസൂരു ഡിവിഷന് കീഴിലെ 30 സ്റ്റേഷനുകളിലാണു സംവിധാനം നിലവില്‍ വന്നത്. ബെംഗളൂരു, ഹബ്ബള്ളി ഡിവിഷനുകളില്‍ സേവനം വൈകാതെ ലഭ്യമാകും.യുടിഎസ് മൊബൈല്‍ ആപ് ഉപയോഗിച്ച് തന്നെയാണ് ക്യുആര്‍ കോഡ് ടിക്കറ്റും എടുക്കുന്നത്.
യാത്രക്കാരോട് ഈ ആപ്പ് പിന്തുടരാന് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ റെയില്‍വേ ... Read More
യുടിഎസ് ആപ്പ് ഉപയോഗിച്ച് റെയില്‍വേ പാളത്തിന്റെ 15 മീറ്റര്‍ പരിധിയില്‍ ടിക്കറ്റെടുക്കാന്‍ കഴിയില്ല. യാത്ര തുടങ്ങുന്ന സ്റ്റേഷനും അവസാനിക്കുന്ന സ്റ്റേഷനും രേഖപ്പെടുത്തി സ്റ്റേഷന്റെ പുറത്തോ വീട്ടില്‍ നിന്നോ ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. പണമടയ്ക്കാന്‍ റെയില്‍വേയുടെ ഇ വോലറ്റ് സൗകര്യം ഉപയോഗിക്കണം.
ആക്രി പെറുക്കി വിറ്റ് ഇന്ത്യന്‍ റെയില്‍വെ നേടിയത് 2587 കോടി രൂപ... Read More
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ യാത്ര തുടങ്ങുന്ന സ്റ്റേഷന്‍ ആപ്പില്‍ തെളിഞ്ഞുവരും. യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷന്‍ മാത്രം രേഖപ്പെടുത്തിയാല്‍ മതി. ഗൂഗിള്‍ പേ പേടിഎം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം അടയ്ക്കാം. എന്നാല്‍ ടിക്കറ്റിന്റെ പകര്‍പ്പെടുക്കാനോ കൈമാറാനോ സാധിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.