- Trending Now:
ഈ സാമ്പത്തിക പരാധീനതകൾക്കിടയിലും വിദേശ യാത്രകൾക്ക് ഇന്ത്യക്കാർ പണം ചെലവഴിക്കുന്നതിൽ ഒരു പിശുക്കും കാട്ടാൻ ഒരുക്കമല്ല. മാത്രവുമല്ല വിദ്യാഭ്യാസവും നിക്ഷേപവുമടക്കം ഇന്ത്യക്കാർ വിദേശത്തേക്ക് ഫോറിൻ എക്സ്ചേഞ്ച് എന്ന പേരിൽ പണമൊഴുക്കുന്നത് ഈ സാമ്പത്തികവർഷം റെക്കോർഡിലേക്ക് കടക്കുകയാണ്. രാജ്യത്തെ പുതിയ നികുതി വ്യവസ്ഥയെ മറികടക്കാൻ ഇന്ത്യക്കാർ ശ്രമിക്കുമെന്നതിനാൽ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും വിദേശത്തേക്കുള്ള പണമൊഴുക്കിൽ വീണ്ടും കുതിച്ചുചാട്ടമുണ്ടാകുമെന്ന് തന്നെ പ്രതീക്ഷയിലാണ് ഇന്ത്യൻ- വിദേശ ഫോറിൻ എക്സ്ചേഞ്ചുകൾ.
ലോകം സാമ്പത്തിക മാന്ദ്യത്തിൽ വലയുമ്പോഴും, ഇന്ത്യക്കാർ വിദേശയാത്രയ്ക്കായി ചെലവഴിക്കുന്നത് വൻ തുക; 9 മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള വിദേശയാത്രയ്ക്കായി ചിലവഴിക്കപ്പെട്ടത് 82,200 കോടി രൂപ ( ഏകദേശം 10 ബില്യൺ ഡോളർ ). ഇന്ത്യക്കാർ ഈ നടപ്പു സാമ്പത്തികവർഷം ഇതുവരെ വിദേശങ്ങളിലേയ്ക്ക് അയച്ചുകൊടുത്തത് 19,354 മില്യൺ യുഎസ് ഡോളർ.
അടുത്തമാസം സാമ്പത്തിക വർഷത്തിന്റെ അവസാനം; ഈ ദിവസങ്ങൾ ഓർത്ത് വച്ചില്ലെങ്കിൽ പണി കിട്ടും... Read More
ലോകമെമ്പാടും പണപ്പെരുപ്പവും, സാമ്പത്തിക അസ്ഥിരതയും കൂടി വരികയാണെങ്കിലും, ഇന്ത്യക്കാർക്കു അതൊന്നും ഒരു പ്രശ്നമേയല്ല. ഇത് പറയുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇന്ത്യക്കാരുടെ ഈ വിമാനയാത്രാ കണക്കുകൾ കണ്ടു ഞെട്ടിയത് അമേരിക്കയടക്കം വിദേശികളാണ്. കഴിഞ്ഞ വർഷം മാത്രം വിദേശയാത്രയ്ക്കായി ഇന്ത്യക്കാർ ചെലവഴിച്ചിരിക്കുന്നത് 82,000 കോടി രൂപ.
2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ഒൻപതു മാസത്തിലാണ് ഇത്രയും പണം വിദേശയാത്രകൾക്കായി ഇന്ത്യക്കാർ ചെലവാക്കിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2022 ഡിസംബറിൽ മാത്രം 9200 കോടി രൂപയാണ് വിദേശ യാത്രയ്ക്കായി ഇന്ത്യക്കാർ ചെലവഴിച്ചത്.
സ്വർണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ ഇടിവ്... Read More
ഇന്ത്യക്കാരുടെ വിദേശ നാണ്യ വിനിമയ കണക്കുകളിലും ഈ സാമ്പത്തികവർഷം റെക്കോർഡ് നേട്ടമാണ് രേഖപ്പെടുത്തിയത്. വിദേശത്തെ വിദ്യാഭ്യാസം, ബന്ധുക്കൾക്കുള്ള ചിലവുകൾ , സമ്മാനങ്ങൾ, നിക്ഷേപങ്ങൾ എന്നീ ഇനങ്ങളിൽ ഇന്ത്യക്കാർ ഇതുവരെ വിദേശങ്ങളിലേക്ക് അയച്ചുകൊടുത്തത് 19,354 മില്യൺ യുഎസ് ഡോളറാണ്. ഇത് 2022 സാമ്പത്തിക വർഷത്തിൽ വിദേശത്തേക്ക് അയച്ച 19,610 മില്യൺ ഡോളറിന് അടുത്തെത്തിയിരിക്കുന്നു.
വിദേശ യാത്രകൾക്കുള്ള ചെലവ് വർദ്ധിക്കുന്നത് ഇന്ത്യയുടെ ഉപഭോഗ ആവശ്യകതയുടെ അടയാളമായാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. ഈ അധിക പണമയക്കൽ പ്രവണതയെ പിടിച്ചുകെട്ടാനാണ് ഇന്ത്യൻ സാമ്പത്തിക മന്ത്രാലയവും ശ്രമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.