- Trending Now:
മാർച്ചിലെ ബാങ്ക് അവധികളും ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്
സാമ്പത്തിക വർഷം അവസാനിക്കുന്ന വർഷം കൂടിയാണ് മാർച്ച്. അതുകൊണ്ടുതന്നെ പല കമ്പനികൾക്കും വ്യവസായികൾക്കും മാർച്ചിൽ നിരവധി ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാനുമുണ്ടാകും. സാമ്പത്തിക രംഗത്ത് നിർണായക മാസമായതിനാൽ തന്നെ മാർച്ചിലെ ബാങ്ക് അവധികളും ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനങ്ങൾക്കനുസൃതമായി അവധി ദിവസങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ബാങ്ക് ഇടപാടുകൾ നടത്താൻ എത്തുന്നതിന് മുൻപ് ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കൂ.
ഹോളി ഉൾപ്പടെ മാർച്ചിൽ 12 ബാങ്ക് അവധി ദിവസങ്ങളുണ്ട്. സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ തന്നെ ബാങ്കിൽ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. അതിനാൽ അസൗകര്യങ്ങൾ ഒഴിവാക്കാൻ അവധി ദിവസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ.
പ്രധാനപ്പെട്ട നിരവധി ഉത്സവങ്ങളുള്ള മാസമാണ് മാർച്ച്, ഹോളി കൂടാതെ, ചൈത്ര നവരാത്രി, തെലുങ്ക് പുതുവത്സരം, ഗുഡി പദ്വ, രാമനവമി എന്നിവയാണ് ഈ മാസം ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങൾ. രണ്ടാം ശനിയും നാലാം ശനിയും ഉൾപ്പടെ എല്ലാ ഞായറും കൂടെ ഉൾപ്പെടുത്തിയാണ് 12 ദിവസം ബാങ്ക് അവധിയുള്ളത്.
സ്വർണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ ഇടിവ്... Read More
2023 മാർച്ചിലെ ബാങ്ക് അവധിദിനങ്ങൾ
മാർച്ച് 3, വെള്ളി: 'ചാപ്ചാർ ഖുട്ട്' കാരണം മണിപ്പൂരിലെ ബാങ്കുകൾ അടച്ചിടും.
മാർച്ച് 5, ഞായർ: ഇന്ത്യയിലെ എല്ലാ ബാങ്കുകളും വാരാന്ത്യത്തിൽ അടച്ചിരിക്കും.
മാർച്ച് 7, ചൊവ്വ: 'ഹോളി/ഹോളിക ദഹൻ/ധുലണ്ടി/ഡോൾ ജാത്ര' എന്നിവ കാരണം ഇന്ത്യയിലെ പല ഭാഗങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
മാർച്ച് 8, ബുധൻ: ഹോളി/യോസാങ് രണ്ടാം ദിവസം കാരണം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
മാർച്ച് 9, വ്യാഴം: ഹോളി ആഘോഷത്തിന് ബീഹാറിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
മാർച്ച് 11, ശനി: ഇന്ത്യയിലെ എല്ലാ ബാങ്കുകളും മാർച്ച് രണ്ടാം ശനിയാഴ്ച അടച്ചിടും.
മാർച്ച് 12, ഞായർ: വാരാന്ത്യമായതിനാൽ ഇന്ത്യയിലെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
19 മാർച്ച്, ഞായർ: രാജ്യത്തെ എല്ലാ ബാങ്കുകളും വാരാന്ത്യത്തിൽ അടച്ചിരിക്കും.
22 മാർച്ച്, ബുധൻ: ഗുഡി പദ്വ, തെലുങ്ക് പുതുവത്സര ദിനം/ഒന്നാം നവരാത്ര എന്നിവ കാരണം വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
മാർച്ച് 25, ശനി: രാജ്യത്തെ എല്ലാ ബാങ്കുകളും മാസത്തിലെ നാലാമത്തെ ശനിയാഴ്ച അടച്ചിടും.
26 മാർച്ച്, ഞായർ: വാരാന്ത്യമായതിനാൽ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും.
മാർച്ച് 30, വ്യാഴം: ശ്രീരാമനവമി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
അവധി ദിവസങ്ങളിൽ നിങ്ങൾക്ക് പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ ഉണ്ടെങ്കിൽ, പണം പിൻവലിക്കാൻ നിങ്ങൾക്ക് എടിഎമ്മുകൾ ഉപയോഗിക്കാം. നിങ്ങൾക്ക് മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ വഴിയും ഫണ്ട് ട്രാൻസ്ഫർ ചെയ്യാം. ഓൺലൈൻ നെറ്റ് ബാങ്കിംഗ് 24/7 ലഭ്യമാണെന്ന് എപ്പോഴും ഓർക്കുക, അതിനാൽ ബാങ്കുകൾ അടച്ചിട്ടുണ്ടെങ്കിലും നിങ്ങൾക്ക് ഇടപാടുകൾ നടത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.