Sections

2021-ല്‍ ഇന്ത്യ റെക്കോര്‍ഡ് സൗരോജ്ജ ശേഷി കൈവരിച്ചു 

Saturday, Mar 05, 2022
Reported By Admin
solar

സോളാര്‍ ഊര്‍ജ മേഖല 62 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു


2021-ല്‍, ഇന്ത്യ റെക്കോര്‍ഡ് 10 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി സ്ഥാപിച്ചു എന്ന് മെര്‍കോം ഇന്ത്യ റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തു. മുന്‍വര്‍ഷത്തെ കഴിഞ്ഞും  212 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

2020 ല്‍ 3.2 ഗിഗാവാട്ട് സൗരോര്‍ജ്ജ ശേഷിയാണ് ഇന്ത്യ കൈവരിച്ചത്. 2021 ഡിസംബര്‍ അവസാനത്തോടെ, ക്യുമുലേറ്റീവ് സോളാര്‍ സ്ഥാപിത ശേഷി ഏകദേശം 49 ഗിഗാവാട്ട് ആയി ഉയര്‍ന്നു.

റിപ്പോര്‍ട്ട് പ്രകാരം സോളാര്‍ ഊര്‍ജ മേഖല 62 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. റൂഫ്ടോപ്പ് ഇന്‍സ്റ്റാളേഷനുകള്‍ 2021-ല്‍ 138 ശതമാനം വര്‍ധിച്ചു.

ഭൂപ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടപ്പോള്‍, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വലിയ തോതിലുള്ള സൗരോര്‍ജ്ജ ശേഷി സംഭരിക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളായി.രാജ്യത്തുടനീളമുള്ള 50 ശതമാനം ഇന്‍സ്റ്റാളേഷനുകളും നടന്നത് ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്. 2021ല്‍ 4.5 ശതമാനം ശേഷി വര്‍ധിപ്പിച്ചു രാജസ്ഥാനാണ് മുന്നില്‍.

മെര്‍കോം ക്യാപിറ്റല്‍ ഗ്രൂപ്പിന്റെ സിഇഒ രാജ് പ്രഭു പറയുന്നതനുസരിച്ച്, 2022-ലെ ഡിമാന്‍ഡ് ശക്തമാണ്. എന്നിരുന്നാലും അടിസ്ഥാന കസ്റ്റംസ് തീരുവ, ഇറക്കുമതി നിയന്ത്രണങ്ങള്‍, ജിഎസ്ടി (ചരക്ക് സേവന നികുതി), വലിയ ആഗോള വിതരണ ശൃംഖല പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികളാണ് സോളാര്‍ പവര്‍ മേഖല നേരിടുന്നത്.

ഉയര്‍ന്ന മൊഡ്യൂള്‍ ചെലവ്, അസംസ്‌കൃത വസ്തുക്കള്‍, ചരക്ക് ചാര്‍ജുകള്‍ എന്നിവ കാരണം 2021 ല്‍ ശരാശരി പ്രോജക്റ്റ് ചെലവ് ഉയര്‍ന്നതായും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.