Sections

സെയിൽസ് വർധിപ്പിക്കാം കസ്റ്റമേഴ്സിന്റെ സ്വഭാവം മനസിലാക്കുന്നതിലൂടെ

Tuesday, Apr 30, 2024
Reported By Soumya
Customer Behavior

സെയിൽസ്മാൻ മാർക്ക് പലതരത്തിലുള്ള കസ്റ്റമേഴ്സിനെ സെയിൽസിന്റെ ഭാഗമായി കാണേണ്ടതായി വരുന്നു. ഇതിൽ ഓരോ കസ്റ്റമറിന്റെ കൂടെയും പല രീതിയിലാണ് സെയിൽസിന് വേണ്ടി അവർക്ക് സംസാരിക്കേണ്ടി വരുന്നത്. ഓരോ കസ്റ്റമറുടെയും രീതി അനുസരിച്ച്, അവരുടെ വിശ്വാസം അനുസരിച്ച് വേണം അവരോട് സംസാരിക്കേണ്ടത്. എല്ലാ കസ്റ്റമറെയും ഒരേ രീതിയിൽ ട്രീറ്റ് ചെയ്താൽ നമ്മുടെ സെയിൽസ് നടക്കാനുള്ള സാധ്യത കുറയും. വാങ്ങാൻ വരുന്ന ആളിന്റെ വ്യക്തിത്വം അനുസരിച്ച് നമ്മുടെ വ്യക്തിത്വത്തിലും ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ സെയിൽസ് നടക്കുകയുള്ളൂ. ഇന്ന് പറയുന്നത് പലതരത്തിലുള്ള കസ്റ്റമേഴ്സിന്റെ പെരുമാറ്റ രീതിയെ കുറിച്ചാണ്.

  • ചില ആൾക്കാർ വളരെ തുറന്നു സംസാരിക്കുന്ന ആളുകൾ ആയിരിക്കും.
  • ചില ആളുകൾ വളരെ മാന്യമായും നല്ല രീതിയിൽ പെരുമാറുന്നവരും ആയിരിക്കും.
  • ചില ആളുകൾ വളരെ മോശമായി പെരുമാറുന്ന ആളുകൾ ആയിരിക്കും.
  • ചിലർ അനാവശ്യമായി വിമർശനങ്ങൾ നടത്തുന്നവർ ആയിരിക്കും.
  • ചിലർ റിസ്ക് എടുക്കാൻ തയ്യാറല്ലാത്തവരായിരിക്കും.
  • ചിലർ ഒരു തീരുമാനമായിട്ടായിരിക്കും വരുന്നത് അങ്ങനെയുള്ളവർ അവർ വിചാരിച്ച സാധനം കിട്ടിയാൽ മാത്രമേ വാങ്ങുകയുള്ളൂ.
  • ചിലർ വളരെ ശാന്തനായിരിക്കാം പക്ഷേ ഉൾവലിഞ്ഞ് നിൽക്കുന്നവർ ആയിരിക്കും.
  • ചില ആളുകൾ നിഷ്ക്രിയരും ഉൾവലിഞ്ഞു നിൽക്കുന്നവരും ആയിരിക്കും.
  • ചില ആളുകൾ വളരെ യാഥാസ്ഥികത പുലർത്തുന്നവർ ആയിരിക്കും.
  • ചിലർ വളരെ മിത ഭാഷിയും നിമിഷം കൊണ്ട് തീരുമാനങ്ങൾ എടുക്കുന്നവരും ആയിരിക്കും.
  • ചിലർ ടോക്സിക് ആയിട്ടുള്ള ആൾക്കാർ ആയിരിക്കും അവർ എന്തിനെയും കുറ്റം പറഞ്ഞു കൊണ്ടിരിക്കും.

ഇങ്ങനെ പലതരത്തിലുള്ള ആൾക്കാരെ ആയിരിക്കും നമ്മൾ ദൈനദിനം കാണേണ്ടി വരുന്നത്. ഇവരുടെ സ്വഭാവം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സെയിൽസ് പ്രോസസ് നടത്തിയില്ലെങ്കിൽ ക്ലോസിങ്ങിലേക്ക് പോകാൻ സാധ്യതയില്ല. ഇവിടെ വരുന്ന ആളിന്റെ സാമാന്യ മനശാസ്ത്രം സെയിൽസ്മാൻ അറിഞ്ഞിരിക്കണം. സെയിൽസ്മാൻമാരെ കുറിച്ച് പൊതുവെ പറയുന്നത് ക്രിയേറ്റീവ് ആയിട്ടുള്ള ജോലി ചെയ്യുന്നവർ എന്നാണ്. നമ്മൾ വരുന്ന വ്യക്തിയെ കാണുമ്പോഴോ കുറച്ചു വാക്കുകൾ കൊണ്ടോ അവർ ഏത് കാറ്റഗറിയിൽ വരുന്ന ആളാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. അങ്ങനെ മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു സെയിൽസ്മാനാണ് ഈ രംഗത്ത് ശോഭിക്കാൻ സാധിക്കുക. ഇത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് തോന്നും പക്ഷേ ഇത് വളരെ പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനെ ആസ്പദമാക്കിയാണ് നമ്മൾ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞ പോഗോ പോലെയുള്ള ക്വസ്റ്റ്യൻസ് ചോദിക്കേണ്ടത്. ക്വസ്റ്റ്യൻസ് ചോദിക്കുമ്പോൾ തന്നെ കസ്റ്റമറുടെ ഏകദേശം ഒരു സ്വഭാവരൂപം നമുക്കു മനസ്സിലാകും. അതനുസരിച്ച് മുന്നോട്ട് നീങ്ങിയാൽ സെയിൽസ് ഉറപ്പായും ക്ലോസിങ്ങിലേക്ക് എത്തിക്കാം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.