- Trending Now:
കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മീനച്ചിലാറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വഞ്ചിയിലിരുന്ന് നീക്കം ചെയ്ത് രാജ്യത്തിന് മാതൃകയായ കെ.വി. രാജപ്പനോടുള്ള ആദരസൂചകമായി കുമരകത്ത് പുഴയോര ശുചീകരണം നടത്തി ഇഞ്ചിയോൺ കിയ. കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളുമായി സഹകാരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ സുനിതയുടെ പിന്തുണയോടെ നടന്ന ദൗത്യത്തിൽ പത്തോളം എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും ഇഞ്ചിയോൺ കിയയിലെ അഞ്ച് പ്രതിനിധികളും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പങ്കെടുത്ത വിദ്യാർഥികൾക്ക് ഇഞ്ചിയോൺ കിയ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. രാജപ്പന്റെ പരിസ്ഥിതി ദൗത്യത്തെ ആദരിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു ചെറിയ ഡോക്യുമെന്ററിയും ഇതോടൊപ്പം പുറത്തിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.