Sections

ഓണം മെഗാ ഓഫറുകളുമായി ഇഞ്ചിയോൺ കിയ: വിവിധ മോഡലുകൾക്ക് 1.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ

Friday, Aug 07, 2026
Reported By Admin
Incheon Kia Onam Offers on Sonet, Syros & Carnival

കൊച്ചി: ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോൺ കിയ. 'ഇഞ്ചിയോൺ കിയയിൽ E ഓണം കിടിലൻ ഓണം' എന്ന പേരിൽ ആരംഭിച്ച പ്രത്യേക ആഘോഷ കാമ്പയിനിലൂടെ പ്രമുഖ കിയ മോഡലുകൾ സ്വന്തമാക്കുന്നവർക്ക് ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കിയ സോണറ്റിന് 55,000 രൂപ വരെയും, കിയ സിറോസിന് 66,000 രൂപ വരെയും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലാവിസിന് 75,000 രൂപ വരെയും, കാർണിവലിന് 1.5 ലക്ഷം രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങൾ ഈ ഓഫർ കാലയളവിൽ ലഭിക്കും. കൂടാതെ സെൽറ്റോസിന് 20,000 രൂപ വരെ ലോയൽറ്റി ബെനഫിറ്റുകളും ലഭ്യമാകും. ഇതിനുപുറമെ സൗജന്യ ഫിനാൻസ് പ്രൊസസിങ് ചാർജുകളും, ആക്സസറി പാക്കേജുകൾക്ക് പ്രത്യേക വിലക്കുറവുമുണ്ട്. തിരഞ്ഞെടുത്ത മോഡലുകൾക്ക് ഇൻഷുറൻസിൽ പ്രത്യേക ആനുകൂല്യങ്ങളും ഈ ഓഫർ കാലയളവിൽ ലഭ്യമാണ്.

തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഉള്ള ഇഞ്ചിയോൺ കിയയുടെ എല്ലാ ഡീലർഷിപ്പുകളിലും ഈ ഓഫറുകൾ ഉപഭോക്താകൾക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി: +918111879111.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.