- Trending Now:
തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കും തങ്ങളുടെ സേവനങ്ങൾ വിപുലീകരിച്ച് ഇഞ്ചിയോൺ കിയ. തിരുവല്ല എം.സി റോഡിൽ തിരുമൂലപുരത്ത് സജ്ജമാക്കിയിരിക്കുന്ന പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, ഇഞ്ചിയോൺ കിയ മാനേജിങ് ഡയറക്ടർ നയീം ഷാഹുൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമുള്ള കിയ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് സൗകര്യങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ ഉറപ്പുനൽകുന്നതിന്റെ ഭാഗമായാണ് ഇഞ്ചിയോൺ കിയയുടെ ഈ വിപുലീകരണം. അത്യാധുനിക സംവിധാനങ്ങളും മികച്ച പരിശീലനം ലഭിച്ച അനുഭവ സമ്പന്നരായ ജീവനക്കാരും അടങ്ങുന്ന ഈ പുതിയ ഫെസിലിറ്റിയിലൂടെ ഏറ്റവും മികച്ച സേവനങ്ങൾ തന്നെ ഉപഭോക്താക്കൾക്ക് ഇഞ്ചിയോൺ കിയ ഉറപ്പുനൽകുന്നു. ഏകദേശം ഒരു ഏക്കർ സ്ഥലത്തിൽ 10000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തിരുവല്ലയിലെ അത്യാധുനിക ഷോറൂം സജ്ജമാക്കിയിരിക്കുന്നത്.
ഓരോ ഉപഭോക്താവിനും അവരുടെ വീടിനരികിൽത്തന്നെ സെയിൽസ്, സർവീസ്, സ്പെയർ പാർട്സ് സൗകര്യങ്ങൾ ഉന്നത ഗുണനിലവാരത്തോടെ ലഭ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഉപഭോക്താക്കളുടെ പൂർണ്ണ തൃപ്തിയും തടസ്സങ്ങളില്ലാത്ത വാഹന പരിചരണത്തിലുമുള്ള ഞങ്ങളുടെ ആ പ്രതിബദ്ധതയാണ് പുതിയ ഫെസിലിറ്റിയിലൂടെ ഞങ്ങൾ തുടരുന്നത്. ഇഞ്ചിയോൺ കിയ മാനേജിംഗ് ഡയറക്ടർ നയീം ഷാഹുൽ ഉദഘാടന വേളയിൽ പറഞ്ഞു.
പുതിയ ഷോറൂമിൽ സോറെൻറോ ഉൾപ്പെടെയുള്ള കിയയുടെ പ്രമുഖ മോഡലുകൾ നേരിട്ട് കണ്ടറിയാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സർവ്വീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുമായി ഉപഭോക്താക്കൾക്ക് തിരുവല്ല ഇഞ്ചിയോൺ കിയയിൽ നേരിട്ട് ബന്ധപ്പെടാം.
ഫോൺ നമ്പർ: 8111879111.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.