- Trending Now:
കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ ചെയർമാനായ പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട്' ജേക്കബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷൈൻ കുമാർ മഖ്യപ്രഭാഷണം നടത്തി.
വിദ്യാലയങ്ങളിലെ 8,9 ക്ലാസുകളിലെ 257 വിദ്യാർത്ഥികൾക്കാണ്' പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ഒരു വിദ്യാർത്ഥിക്ക് 5 കോഴിയും 1 കിലോ തീറ്റയും മരുന്നുമാണ് സൗജന്യമായി നൽകിയത്. പദ്ധതി പ്രകാരം 2,18,450 രൂപയുടെ ആനുകുല്യങ്ങളാണ് വിതരണം ചെയ്തത്.
സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 8-9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ കോഴിവളർത്തലിനുള്ള താൽപ്പര്യം വർദ്ധിപ്പിച്ച് ഭക്ഷണത്തിൽ മുട്ടയുടെ ലഭ്യത ഉറപ്പാക്കാനും, കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കാനും പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി നിർവഹണം.
കേരള പൗൾട്രി വികസന കോർപറേഷൻ നടപ്പിലാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി ചടയമംഗലം ഡോ.വയല വാസു ദേവൻ പിള്ള മെമ്മോറിയൽ സർക്കാർ എച്ച്.എസ്.എസ് ൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ ചെയർമാനായ പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സാം കെ. ഡാനിയൽ മുഖ്യപ്രഭാഷണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.