Sections

ആരോഗ്യമുള്ള ശരീരത്തിന് പ്രോട്ടീന്റെ പ്രാധാന്യം

Tuesday, Nov 18, 2025
Reported By Soumya
Why Protein Is Essential for a Healthy Body

നമ്മുടെ ശരീരം ഒരു വലിയ മെഷീനാണെങ്കിൽ, അതിന്റെ ഓരോ ഭാഗത്തെയും കെട്ടിപ്പടുത്തു നിർത്തുന്ന പ്രധാന ഘടകം പ്രോട്ടീനാണ്. മസ്സിൽ മുതൽ ഹെയർ വരെ, സ്കിൻ മുതൽ ബോൺ വരെയെല്ലാം പ്രോടീൻ കൊണ്ടാണ് നിർമ്മിച്ചത്. അതുകൊണ്ട് തന്നെ നല്ല ആരോഗ്യവും ശക്തിയും വേണമെങ്കിൽ ദിവസവും നമുക്ക് ലഭിക്കുന്ന പ്രോടീൻ അത്യാവശ്യമാണ്. ശരീരം പുനഃസൃഷ്ടിക്കാൻ, മുറിവുകൾ ഭേദമാക്കാൻ, ഇമ്മ്യൂണിറ്റി കൂട്ടാൻ, വെയ്റ്റ് കണ്ട്രോൾ വരെയും പ്രോടീൻ വലിയ പങ്ക് വഹിക്കുന്നു. ഒരു ബാലൻസ്ഡ് ഡയറ്റിന്റെ അടിസ്ഥാനം ആയ ഈ 'പവർ ന്യൂട്രിന്റ് ' ന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കേണ്ട സമയമാണിത്.

  • പ്രോടീൻ നമ്മുടെ ശരീരത്തിലെ മസിൽ, സ്കിൻ, ഹെയർ, നയിൽസ്, ഓർഗാൻസ് എന്നിവയുടെ ബിൽഡിംഗ് ബ്ലോക്ക്സാണ്.പുതിയ കോശങ്ങൾ ഉണ്ടാകാനും പഴയത് പുനഃസ്ഥാപിക്കാനും പ്രോട്ടീൻ അനിവാര്യമാണ്.
  • ശരീരം ശക്തവും ഫിറ്റ് ആയും നിലനിർത്താൻ മസിൽ ഗ്രോത്ത് ആവശ്യമാണ്. വ്യായാമം ചെയ്യുന്നവർക്കും വെയ്റ്റ് ലോസ് ചെയ്യുന്നവർക്കും പ്രോട്ടീൻ കൂടുതൽ വേണം.
  • ശരീരത്തിലെ പല ഹോർമോണുകളും എൻസൈമുകളും പ്രോട്ടീനിൽ നിന്നാണ് നിർമ്മിക്കുന്നത്. മീറ്റബോലിസം, സൈജഷൻ, ഗ്രോത്ത് തുടങ്ങിയ പ്രവർത്തനങ്ങളിലൊക്കെ ഇവ പങ്കു വഹിക്കുന്നു.
  • രോഗങ്ങൾക്കെതിരെ ശരീരത്തെ സംരക്ഷിക്കാൻ ഇത് പ്രധാനമാണ്.
  • പല വിറ്റാമിൻസ്, മിനറൽസ് എന്നിവ രക്തത്തിലൂടെ കൊണ്ടുപോകാൻ പ്രോട്ടീൻ ബേസിസ് കാരിയർ വേണം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.