Sections

ലോകം മാന്ദ്യ ഭീഷണിയിലെന്ന് ഐഎംഎഫ്; അടുത്ത പന്ത്രണ്ട് മാസം നിര്‍ണായകം 

Thursday, Jul 14, 2022
Reported By admin
global recession

2023ല്‍ മാന്ദ്യത്തിന്റെ അപകടസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു


ന്യൂയോര്‍ക്ക്: ലോകം മാന്ദ്യ ഭീഷണിയിലെന്ന് ഐഎംഎഫ മുന്നറിയിപ്പ് നല്‍കി. അടുത്ത 12 മാസത്തിനുള്ളില്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ കൂടുതല്‍ അപകടസാധ്യത നേരിടുമെന്ന് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രൈനിലെ റഷ്യയുടെ സൈനികനടപടിയും മറ്റുമാണ് മാന്ദ്യത്തിന്റെ ഭീഷണി ഉയര്‍ത്തുന്നത്. 

യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇതുമൂലം കോടിക്കണക്കിന് ആളുകളുടെ ജീവിതചെലവ് ഉയര്‍ന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി സൂചന നല്‍കി, 41 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് റിപ്പോര്‍ട്ട് ചെയ്തത്.

81ന് ശേഷം ആദ്യമായി ജൂണിലെ പണപ്പെരുപ്പനിരക്ക് 9.1 ശതമാനമായി ഉയര്‍ന്നു. വരുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ യോഗത്തില്‍ പലിശനിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ചൈനീസ് സമ്പദ് വ്യവസ്ഥയും തളര്‍ച്ചയുടെ പാതയിലാണ്. 

2022ലെ വരുന്ന മാസങ്ങള്‍ ഏറെ നിര്‍ണായകമാണ്. 2023ല്‍ മാന്ദ്യത്തിന്റെ അപകടസാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ മാസം അവസാനം ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് രാജ്യാന്തര നാണയനിധി കുറയ്ക്കാന്‍ സാധ്യതയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.