- Trending Now:
മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറക്കാന്‍ പദ്ധതി
കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ഐഎംസി അഡ്വര്‍ടൈസിംഗും ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ തീപെര്‍സെന്റ് കളക്ടീവ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. ഇതിനായി ഇരു ഏജന്‍സികളും തമ്മില്‍ ധാരണയായിട്ടുണ്ട്.പ്രിന്റ്, ഇലക്ട്രോണിക് പരസ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഐഎംസി അഡ്വര്‍ടൈസിംഗിനെ ഡിജിറ്റല്‍ പരസ്യത്തില്‍ ശക്തമായ ചുവടുറപ്പിക്കാന്‍ ഈ സഹകരണം സഹായിക്കും. ഇതോടെ പരസ്യത്തിലും ഉള്ളടക്ക നിര്‍മ്മാണത്തിലും ആധിപത്യം സ്ഥാപിക്കുന്ന ഒരു സമ്പൂര്‍ണ്ണ ഏജന്‍സിയായി ഐഎംസി മാറും.
പരസ്പര സഹകരണം ഇരു ഏജന്‍സികളെയും അവരുടെ ക്ലയന്റ് ബേസ് വര്‍ദ്ധിപ്പിക്കാനും ഇന്ത്യയിലുടനീളം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും സഹായിക്കും. ഡിജിറ്റല്‍ പരസ്യരംഗത്തെ പരിചയസമ്പന്നരായ അച്യുത് നായര്‍, പ്രവീണ്‍ റാവു, പ്രദീപ് സിങ് എന്നിവര്‍ ചേര്‍ന്നാണ് തീപെര്‍സെന്റ് കളക്ടീവ് സ്ഥാപിച്ചത്. 32 നിലവില്‍ ഐഎംസി അഡ്വര്‍ടൈസിംഗിനും ത്രീ പെര്‍സെന്റ് കളക്ടീവിനും യഥാക്രമം കോഴിക്കോട്ടും ബെംഗളൂരുവിലും റീജിയണല്‍ ഓഫീസുകളുണ്ട്. ഈ സാമ്പത്തിക വര്‍ഷം മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്.
വിപണി പിടിക്കാനും ബിസിനസ് വളരാനും പരസ്യം ചെയ്യാന്‍ മികച്ച മാധ്യമം ?
... Read More
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, മലബാര്‍ ഡെവലപ്പേഴ്‌സ്, ഇഹാം ഡിജിറ്റല്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഐഎംസി അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് പരസ്യ കാമ്പെയ്‌നുകള്‍ വികസിപ്പിക്കുന്നു. ഐഎംസി അഡ്വര്‍ടൈസിംഗ് 2002-ലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചത്.ബെംഗളൂരു ആസ്ഥാനമായുള്ള തീ പെര്‍സെന്റ് കളക്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എസ്ഇഒ, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ഉള്ളടക്ക വികസനം, ഇ കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.