- Trending Now:
ഇന്നത്തെ കാലത്ത് പണം ഇടപാടുകള്‍ നേരിട്ട് നടത്താനോ,ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കാനോ ഒന്നും നമ്മളാരും മെനക്കെടാറില്ല.ഡിജിറ്റല്‍ പണം ഇടപാടുകളോടാണ് നമുക്കിപ്പോള്‍ പ്രിയം.ലോണിനു പോലും ബാങ്കുകളെ നേരിട്ട് സമീപിക്കേണ്ട ആവശ്യം ഇന്നില്ല അതിനും ഡിജിറ്റല്‍ ലോണ്‍ സൗകര്യം ഒരുക്കി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്നുണ്ട്.പക്ഷെ ഇത്തരത്തില്‍ ഓണ്‍ലൈന്‍ വായ്പകളില്‍പ്പെട്ട് കടക്കെണിയിലായ നിരവധി പേരുടെ അനുഭവകഥകളുമുണ്ട്.പെട്ടെന്ന് പണം ആവശ്യമായി വരുമ്പോള്‍ നമ്മള്‍ ആശ്രയിക്കുന്ന പല ഡിജിറ്റല്‍ വായ്പ ആപ്ലിക്കേഷനുകളും അനധികൃതമായിരിക്കും.ഇതറിയാതെ പെട്ടുപോയി ജീവിതം ബുദ്ധിമുട്ടിലാകുന്നവരാണ് അധികം.ആര്‍ബിഐയുടെ പുതിയ കണ്ടെത്തല്‍ അനുസരിച്ച് നാം ഇന്ന് ഉപയോഗിക്കുന്ന പല വായ്പ ആപ്ലിക്കേഷനുകളും അനധികൃതമാണെന്ന് പറഞ്ഞാലോ ?
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആന്‍ഡ്രോയ്ഡ് ആപ്പ് സ്റ്റോറുകളിലുള്ള ഏകദേശം 1100 ഡിജിറ്റല്‍ വായ്പാ ആപ്ലിക്കേഷനുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിട്ടുണ്ട്.ലോണ്‍,ഇന്‍സ്റ്റന്റ് ലോണ്‍,ക്വിക്ക് ലോണ്‍ തുടങ്ങിയ കീവേര്‍ഡുകളുള്ള 1000ലേറെ ആപ്ലിക്കേഷനുകളാണ് 80ലേറെ ആപ് സ്റ്റോറുകളിലായി കണ്ടെത്തിയിട്ടുള്ളത്.ഇവയ്ക്ക് ബാങ്കിംഗ് അല്ലെങ്കില്‍ എന്‍ബിഎഫ്‌സി തുടങ്ങിയ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാനുള്ള ആര്‍ബിഐയുടെ ഇടപെടലാണ് ആപ്ലിക്കേഷനുകള്‍ അനധികൃതമാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്.
സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡിജിറ്റല്‍ വായ്പ ഉപയോഗിച്ച് തുടങ്ങിയ ശേഷം ഗുണഭോക്താവിന് മനംമാറ്റം ഉണ്ടാകുമെങ്കില്‍ അധികബാധ്യത വരാതെ പിന്മാറാന്‍ 14 ദിവസം വരെയെങ്കിലും കൂളിംഗ് ഓഫ് ടൈം നല്‍കണം എന്ന് ശുപാര്‍ശയുണ്ട്.കാര്യമായ ആലോചനയില്ലാതെ പെട്ടെന്ന് ഇത്തരം ഇന്‍സ്റ്റന്റ് വായ്പകള്‍ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞാല്‍ പിന്മാറാന്‍ നിലവില്‍ അവസരമില്ല.ഈ കാരണം കൊണ്ട് വലിയ കടക്കെണിയിലേക്ക് തള്ളപ്പെടുന്നവര്‍ കുറവില്ല.കാലാവധി തികച്ച വലിയ പലിശ നല്‍കികൊണ്ട് മാത്രമെ ഓണ്‍ലൈന്‍ വായ്പ ആപ്ലിക്കേഷനുകളില്‍ ലോണ്‍ അവസാനിപ്പിക്കാന്‍ സാധിക്കു.ഇതിനു പകരം കൂളിംഗ് ഓഫ് ദിവസങ്ങളിലെ പലിശ മാത്രം നല്‍കി പിന്മാറാന്‍ അവസരം നല്‍കണമെന്നാണ് സമിതിയുടെ പുതിയ നിര്‍ദ്ദേശം.
ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്... Read More
28 ഓളം ഷെഡ്യൂള്‍ഡ് ബാങ്കുകളും 62 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് സമിതിയുടെ പഠനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.2017 ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ ആകെ നല്‍കിയ വായ്പയുടെ 0.68 ശതമാനം മാത്രമായിരുന്നു ഡിജിറ്റല്‍ വായ്പയെങ്കില്‍ 2020 ആയപ്പോഴേക്കും ഇത് 60.53 ശതമാനമായി മാറി.അതേ സമയം ബാങ്കുകള്‍ 2020ല്‍ നല്‍കിയ ഡിജിറ്റല്‍ വായ്പകള്‍ കേവലം 5.56 ശതമാനം മാത്രമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ 59 മിനിറ്റിനുള്ളില്‍ വായ്പാ പദ്ധതി മികച്ച വിജയത്തിലേയ്ക്ക്
... Read More
സ്വകാര്യ ബാങ്കുകളുടെ കാര്യത്തിലെത്തുമ്പോള്‍ ഓണ്‍ ലൈന്‍ വായ്പകളില്‍ മുന്നിലാണ്.2020ല്‍ ആകെ നല്‍കിയ ഡിജിറ്റല്‍ വായ്പകളില്‍ 55 ശതമാനവും സ്വകാര്യ ബാങ്കുകളുടേതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.