Sections

കേന്ദ്ര സര്‍ക്കാരിന്റെ 59 മിനിറ്റിനുള്ളില്‍ വായ്പാ പദ്ധതി മികച്ച വിജയത്തിലേയ്ക്ക്

Friday, Nov 05, 2021
Reported By Gopika

കേന്ദ്ര സര്‍ക്കാരിന്റെ '59 മിനിറ്റിനുള്ളില്‍' വായ്പാ പദ്ധതി 



2018 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സിഡ്ബിയുടെ 59 മിനിറ്റ് വായ്പാ അംഗീകാര പദ്ധതി ചെറുകിട സംരംഭകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒരു പദ്ധതിതന്നെയായിരുന്നു. 2021 നവംബര്‍ 1 വരെ 78,738 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍, പദ്ധതിയിലൂടെ ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. 2,35,511 വായ്പകള്‍ അനുവദിച്ചതായി എംഎസ്എംഇ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അനുവദിച്ച മൊത്തം വായ്പാ തുകയുടെ 81 ശതമാനം, 2,19,526 വായ്പാ അപേക്ഷകര്‍ക്കായി ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. 2020 ഓഗസ്റ്റ് 31 വരെ 2.12 ലക്ഷം അപേക്ഷകളില്‍ നിന്ന് അനുവദിച്ച വായ്പകളുടെ വളര്‍ച്ച 11 ശതമാനമാണ്, അതേസമയം വിതരണം ചെയ്ത വായ്പകള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം, 1.96 ലക്ഷം അപേക്ഷകളില്‍ നിന്ന് 11.7 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.

ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീളുന്ന ഉത്സവ സീസണില്‍ അനുവദിച്ച വായ്പകളുടെ എണ്ണം പരിശോധിക്കുകയാണെങ്കില്‍ അതു പദ്ധതിയുടെ എടുത്തുപറയേണ്ട വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. എസ്എംഇകള്‍ക്ക് സ്‌കീമിന്റെ പോര്‍ട്ടലിലൂടെ ഒരു ലക്ഷം മുതല്‍ 5 കോടി രൂപ വരെയുള്ള ബിസിനസ് ലോണുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ കൃത്യമായ പഠനം നടത്തിയശേഷം 59 മിനിറ്റിനുള്ളില്‍ വായ്പ നല്‍കും. പദ്ധതി പ്രകാരം, ഏഴ് മുതല്‍ എട്ട് പ്രവൃത്തന ദിവസങ്ങള്‍ക്കുള്ളില്‍ വായ്പ അനുവദിക്കുകയോ വിതരണം ചെയ്യുകയോവേണമെന്നാണ് വ്യവസ്ഥ. നിലവില്‍, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി 21-ലധികം ബാങ്കുകള്‍ ഈ സ്‌കീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

 


ഓണ്‍ലൈന്‍ PSB ലോണുകള്‍ ഈ ഡിസംബറോടെ വൈറ്റ് ലേബല്‍ പ്ലാറ്റ്ഫോമുകളിലേക്കും 2022 ജനുവരിയോടെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലേക്കും (NBFCs) എംഎസ്എംഇകള്‍ക്കും മറ്റുള്ളവര്‍ക്കും വിപുലമായ വായ്പാ ദാതാക്കളിലേക്ക് ആക്സസ്സ് തേടുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു പ്രത്യേക പരിപാടിയായി ചെറുകിട ബിസിനസ്സുകള്‍ക്ക് ക്യാഷ് ഫ്‌ളോ അടിസ്ഥാനമാക്കിയുള്ള വായ്പയും പോര്‍ട്ടല്‍ ആസുത്രണം ചെയ്യുന്നുണ്ട്.


ക്യാഷ് ഫ്‌ളോ അടിസ്ഥാനമാക്കിയുള്ള വായ്പയാണ് ഈ സാമ്പത്തിക വര്‍ഷം തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഏകദേശം മൂന്ന്-നാലു മാസത്തിനുള്ളില്‍ പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം പൂര്‍ത്തിയാകുമെന്നും പ്രസ്തുത ബാങ്ക് അധികൃതര്‍ പറയുന്നു. എംഎസ്എംഇകള്‍ക്ക്  ബാങ്കുകളുടെ ശാഖകള്‍ സന്ദര്‍ശിക്കാതെ തികച്ചും ഓണ്‍ലൈനായി വായ്പ നേടാനുള്ള സൗകര്യമാണ് പദ്ധതിയുടെ മറ്റൊരാകര്‍ഷണം. 

 


പ്രധാനമായി, 2021 സെപ്റ്റംബറില്‍ പ്രധാന മേഖലകളിലുടനീളം വായ്പ നല്‍കുന്നവര്‍ വിന്യസിച്ച മൊത്ത ബാങ്ക് വായ്പയായ 109.56 ലക്ഷം കോടി രൂപയുടെ 4.87 ശതമാനമാണ് 59 മിനിറ്റ് ലോണ്‍ അപ്രൂവല്‍ സ്‌കീമിന് കീഴില്‍ ഇതുവരെ (64,326 കോടി രൂപ) വിതരണം ചെയ്തത്. മേഖലാ വിന്യാസത്തെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് 11 ലക്ഷം കോടി രൂപയും ഇടത്തരം സംരംഭങ്ങള്‍ക്ക് 2.19 ലക്ഷം കോടി രൂപയും വിന്യസിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.