- Trending Now:
കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഈ മേഖലയിലെ ഏറ്റവും ഉയർന്ന 99.60 ശതമാനം എന്ന ക്ലെയിം സെറ്റിൽമെൻറ് നിരക്ക് രേഖപ്പെടുത്തി. പ്രത്യേകിച്ച് അന്വേഷണം ആവശ്യമില്ലാത്ത ഡെത്ത് ക്ലെയിമുകൾ തീർപ്പാക്കാൻ കമ്പനിക്ക് ശരാശരി 1.1 ദിവസം മാത്രമാണ് എടുത്തത്.
ഇൻഷുറൻസ് വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാകുന്നത് ക്ലെയിമുകളിലൂടെയാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഓരോ ക്ലെയിമും വളരെ ശ്രദ്ധയോടെയും വേഗത്തിലും കൈകാര്യം ചെയ്യുന്നു. 2026 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിലെ 99.60 ശതമാനം ക്ലെയിം സെറ്റിൽമെൻറ് നിരക്ക് ഇത് വ്യക്തമാക്കുന്നു. ഈ കാലയളവിൽ 406.89 കോടി രൂപയുടെ ഡെത്ത് ക്ലെയിമുകളാണ് കമ്പനി തീർപ്പാക്കിയത്. ഡാറ്റാ അനലിറ്റിക്സ്, കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് ക്ലെയിമുകൾ വേഗത്തിലും കാര്യക്ഷമമായും പ്രോസസ് ചെയ്യുന്നുവെന്ന് ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസിൻറെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ അമീഷ് ബാങ്കർ പറഞ്ഞു.
'ക്ലെയിം ഫോർ ഷുവർ' സേവനം എന്ന പദ്ധതിയുടെ ഭാഗമായി ആവശ്യമായ എല്ലാ രേഖകളും ലഭിച്ച ശേഷം ഒരു ദിവസത്തിനുള്ളിൽ അർഹതയുള്ള എല്ലാ ക്ലെയിമുകളും തീർപ്പാക്കുമെന്ന് കമ്പനി ഉറപ്പ് നൽകുന്നു. 2026 സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ ഈ പദ്ധതിയിലൂടെ 74.72 കോടി രൂപയുടെ ക്ലെയിമുകളാണ് കമ്പനി തീർപ്പാക്കിയത്.
ക്ലെയിം അപേക്ഷകരെ തടസ്സങ്ങളില്ലാതെ ക്ലെയിമുകൾ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും കമ്പനിയുടെ ഡിജിറ്റൽ സംവിധാനങ്ങൾ സഹായിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.