Sections

ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ബിഎസ്ഇ 500 എൻഹാൻസ്ഡ് വാല്യു 50 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

Friday, Nov 07, 2025
Reported By Admin
ICICI Prudential Launches BSE 500 Enhanced Value 50 ULIP

കൊച്ചി: ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസിൻറെ യൂലിപ് പദ്ധതിയായ ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ബിഎസ്ഇ 500 എൻഹാൻസ്ഡ് വാല്യു 50 ഇൻഡെക്സ് ഫണ്ട് അവതരിപ്പിച്ചു. അടിസ്ഥാനപരമായി ശക്തമായതും നിലവിൽ അവയുടെ സാധ്യതകളേക്കാൾ കുറഞ്ഞ മൂല്യത്തിൽ ലഭ്യമായതുമായ ഓഹരികളിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാൻ നിക്ഷേപകർക്ക് അവസരം നൽകുന്നതാണ് ഈ ഫണ്ട്.

ബിഎസ്ഇ 500 എൻഹാൻസ്ഡ് വാല്യു 50 സൂചികയെ പ്രതിഫലിപ്പിക്കുന്നതായിരിക്കും പുതിയ ഫണ്ട്. പാസീവ് രീതിയിൽ കൈകാര്യം ചെയ്യുന്ന ഈ പദ്ധതി യുലിപ് ഉപഭോക്താക്കൾക്ക് ഇന്ത്യയുടെ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാനുള്ള ലളിതവും സുതാര്യവുമായ മാർഗമാണു തുറന്നു കൊടുക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് കമ്പനി ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ മനീഷ് കുമാർ പറഞ്ഞു. റിട്ടയർമെൻറ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ പദ്ധതി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.