Sections

ഐസിഐസിഐ ലൈഫ് ഇൻഷുറൻസിന് പുതിയ ബ്രാൻഡ് ഐഡന്റിറ്റി

Tuesday, Oct 06, 2026
Reported By Admin
ICICI Life Insurance Unveils New Brand Identity

കൊച്ചി: ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും 'ഹർ കൽ ആസാൻ' എന്ന പുതിയ ടാഗ്ലൈനും പ്രഖ്യാപിച്ചു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിൽ ഐസിഐസിഐ എന്ന പേര് വിശ്വാസത്തിന്റെയും കരുത്തിന്റെയും സാമ്പത്തിക സൗകര്യപ്രാപ്തിയുടെയും പ്രതീകമായി നിലകൊള്ളുന്നുവന്ന് ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡിന്റെ മാർക്കറ്റിങ്, ഡിജിറ്റൽ, ബാങ്ക് അഷ്വറൻസ് വിഭാഗം മേധാവി ശ്രീനിവാസ് ബാലസുബ്രഹ്മണ്യൻ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തിനിടെ 20 കോടിയിലധികം ഇന്ത്യക്കാരുടെ സ്വപ്നങ്ങളും ഭാവിയും സുരക്ഷിതമാക്കുന്നതിൽ പങ്ക് വഹിക്കാൻ ഞങ്ങൾക്കായി. ഈ യാത്രയിൽ ഇന്ത്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം ജനങ്ങളുടെ പ്രതീക്ഷകളിലും അഭിലാഷങ്ങളിലും ഉണ്ടായ വലിയ മാറ്റങ്ങൾക്കും സാക്ഷികളാകാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ബ്രാൻഡ് ഐഡന്റിറ്റി പേരിലെ മാറ്റം മാത്രമല്ല, മറിച്ച് സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന അനുഭവം കൂടുതൽ ലളിതവും സുതാര്യവും വഴക്കമുള്ളതുമാക്കാനുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. 25 വർഷത്തെ ശക്തമായ അടിത്തറയിൽ മുന്നേറിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ പ്രസക്തമായ സേവനങ്ങൾ നൽകാനും ഇൻഷുറൻസ് മേഖലയിൽ മികവിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനും 2047ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ദേശീയ ലക്ഷ്യത്തിലേക്ക് സജീവമായി സംഭാവന നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ബ്രാൻഡ് പ്രോമിസിലൂടെ ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രതികൂല സാഹചര്യങ്ങളിൽ നിന്നുള്ള സംരക്ഷണം എന്നതിൽ മാത്രം ഒതുങ്ങാതെ, തങ്ങളുടെ നാളെ എങ്ങനെയായിരിക്കണമെന്ന് കൂടുതൽ വ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും എളുപ്പത്തിലും സൗകര്യപ്രദമായും തീരുമാനിക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിലേക്ക് ലൈഫ് ഇൻഷുറൻസിനെക്കുറിച്ചുള്ള ചർച്ചകൾ മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉപഭോക്താക്കളുൾപ്പെടെയുള്ള എല്ലാ പങ്കാളികൾക്കും 'ഹർ കൽ ആസാൻ' എന്ന അനുഭവം സാധ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.