- Trending Now:
കൊച്ചി: മുൻനിര ഫൈൻ ഫ്രാഗ്രൻസ് ബ്രാൻഡുകളിലൊന്നായ ടൈറ്റൻ കമ്പനിയുടെ 'സ്കിൻ', വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. അതിവേഗം വളരുന്ന ഇന്ത്യൻ ഫ്രാഗ്രൻസ് വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കും താൽപ്പര്യങ്ങൾക്കും അനുസരിച്ച് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്ന സ്കിൻ, 2030 സാമ്പത്തിക വർഷത്തോടെ വാർഷിക വരുമാനം 1,000 കോടി രൂപയിലെത്തിക്കാനും 80 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യൻ ഫ്രാഗ്രൻസ് വിപണിയുടെ ഇപ്പോഴത്തെ മൂല്യം ഏകദേശം 4,500 കോടി രൂപയാണ്. അടുത്ത നാല് വർഷത്തിനുള്ളിൽ 13 മുതൽ 15 ശതമാനം വരെ വാർഷിക വളർച്ചയോടെ 2030 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 7,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി, പ്രമുഖ ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനയെയും ശോഭിത ധൂലിപാലയെയും സ്കിൻ തങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പ്രഖ്യാപിച്ചു. പെർഫ്യൂം വിശേഷദിവസങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നല്ലെന്നും, അത് ദൈനംദിന ജീവിതത്തിൻറെയും വ്യക്തിത്വപ്രകടനത്തിൻറെയും ഭാഗമാണെന്നും പുതിയ തലമുറയിലെ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താൻ ഈ താരങ്ങളുടെ സാന്നിധ്യം ബ്രാൻഡിനെ സഹായിക്കും.
പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിലെ മികവിലൂടെ പെർഫ്യൂം വിപണിയിൽ ശക്തമായ മുന്നേറ്റം നടത്താൻ സ്കിന്നിന് സാധിച്ചിട്ടുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ ഫ്രാഗ്രൻസ് ആൻഡ് ആക്സസറീസ് ഡിവിഷൻ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. സ്കിന്നിൻറെ ബ്രാൻഡ് അംബാസഡർമാരായ ആയുഷ്മാൻ ഖുറാനയും ശോഭിത ധൂലിപാലയും തങ്ങളുടെ വ്യക്തിത്വത്തിലൂടെയും സാംസ്കാരിക സ്വാധീനത്തിലൂടെയും പുതിയ കാലത്തെ ഉപഭോക്താക്കളുമായി മികച്ച രീതിയിൽ സംവദിക്കാൻ കഴിവുള്ളവരാണ്. ഈ കൂട്ടുകെട്ട് ബ്രാൻഡിൻറെ മൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.