- Trending Now:
കൊച്ചി: അന്താരാഷ്ട്ര യാത്രകൾ നടത്തുന്ന സംരംഭകർക്കും കോർപ്പറേറ്റ് മേഖലയിലെ ഉന്നതർക്കും പ്രത്യേക ആനുകൂല്യങ്ങളുമായി ഐസിഐസിഐ ബാങ്കും വീസയും ചേർന്ന് കോർപ്പറേറ്റ് സഫീറോ പ്രീ പെയ്ഡ് ഫോറക്സ് കാർഡ് അവതരിപ്പിച്ചു. മുൻനിര കാർഡുകൾക്കായുള്ള വീസയുടെ പ്രീമിയം സംവിധാനമായ വീസ ഇൻഫിനിറ്റിൻറെ പിന്തുണയുമായി ഏഷ്യയിൽ ഒരു ബാങ്ക് ഇതാദ്യമായാണ് പ്രീ പെയ്ഡ് കാർഡ് അവതരിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് കാർഡിൽ തൽക്ഷണം ഡിജിറ്റലായി ലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാം. അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചുകളിൽ രണ്ടു കോംപ്ലിമെൻററി സന്ദർശനങ്ങൾ ഉൾപ്പെടെ 15,000 രൂപയിലേറെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് കാർഡ് നൽകുന്നത്. 15 കറൻസികളിൽ ഇടപാടു നടത്തുന്നതിനുള്ള സൗകര്യവും കാർഡ് നൽകും. കറൻസികൾ സീറോ മാർക്ക് അപ്പ് ചാർജുമായി ഉപയോഗിക്കാം. ബാങ്കിൽ കറൻറ് അക്കൗണ്ടുള്ള സംരംഭകർ, പ്രൊപ്പറൈറ്റർമാർ എന്നിവർക്ക് കാർഡിനായി അപേക്ഷിക്കാം.
തങ്ങളുടെ ഫോറക്സ് കാർഡുകളുടെ ശ്രേണി വിപുലീകരിക്കാൻ വീസയുമായി സഹകരിക്കുന്നതിൽ ആഹ്ളാദമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ബാങ്ക് കാർഡ്സ് ആൻറ് പെയ്മെൻറ് സൊലൂഷൻസ് മേധാവി വിപുൽ അഗർവാൾ പറഞ്ഞു. ഇന്ത്യൻ ബിസിനസുകളും കോർപ്പറേറ്റുകളും അന്താരാഷ്ട്ര തലത്തിലേക്കു വികസിക്കുമ്പോൾ ഒരു പ്രീമിയം ഫോറക്സ് കാർഡ് ആവശ്യമാണെന്നു തങ്ങൾ മനസിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.