Sections

സാംസങ് ആർ20 അൾട്രാസൗണ്ട് ഇമേജിങ് സിസ്റ്റം ഇന്ത്യയിൽ

Thursday, Nov 27, 2025
Reported By Admin
Samsung Launches R20 Ultra Premium AI Ultrasound System in India

കൊച്ചി: സാംസങ് പുതിയ സൂപ്പർ-പ്രീമിയം ആർ20 അൾട്രാസൗണ്ട് ഇമേജിങ് സിസ്റ്റം ഇന്ത്യയിൽ അവതരിപ്പിച്ചു. 'ക്രിസ്റ്റൽ ആർക്കിടെക്ക്ച്വർ'™ അടിസ്ഥാനപ്പെടുത്തിയ ഈ സിസ്റ്റം ഉയർന്ന റെസല്യൂഷനും വ്യക്തതയുമുള്ള ചിത്രങ്ങളും മികച്ച പെനിട്രേഷനും ഉറപ്പുനൽകുന്നു.

ആർ20യിൽ ലൈവ് ലിവർ അസിസ്റ്റ്, ലൈവ് ബ്രെസ്റ്റ് അസിസ്റ്റ് , എഐ അധിഷ്ഠിത ഓട്ടോ മെഷർമെന്റ് ടൂളുകൾ, ഡീപ് യുഎസ്എഫ്എഫ് ഫാറ്റ് ഫ്രാക്ഷൻ ക്വാണ്ടിഫിക്കേഷൻ തുടങ്ങിയ പുരോഗമന എഐ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിവർ, ബ്രെസ്റ്റ്, തൈറോയ്ഡ്, മസ്കുലോസ്കെലറ്റൽ, വാസ്കുലർ, ഗൈനക്കോളജി, ഒബ്സ്ടെട്രിക്സ് തുടങ്ങി വിവിധ ഇമേജിങ് ആവശ്യങ്ങൾക്കായി ഈ സിസ്റ്റം ഉയർന്ന നിലവാരത്തിലുള്ള സ്കാൻ ഫലങ്ങൾ നൽകുന്നു.

അൾട്രാ എച്ച്ഡി ഒഎൽഇഡി മോണിറ്ററും ശക്തമായ ജിപിയുവും ഉപയോഗിക്കുന്ന ആർ20 മികച്ച കാഴ്ചയും കൃത്യമായ ഡയഗ്നോസിസും ഉറപ്പാക്കുന്നു. കൂടാതെ, എർഗണോമിക് ഡിസൈൻ, ലളിതമായ ടച്ച് ഇന്റർഫേസ്, ലഘുവായ ട്രാൻസ്ഡ്യൂസർ കേബിൾ എന്നിവക്കൊപ്പം ഉപയോക്തൃ സൗകര്യവും ശ്രദ്ധിക്കുന്നു.

എഐ ആധാരമാക്കിയ ഉയർന്ന നിലവാരമുള്ള ഇമേജിംഗിലൂടെ ആരോഗ്യപരിപാലന രംഗത്ത് പുതുമകൾ സൃഷ്ടിക്കുമെന്ന സാംസങിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ആർ20യെന്ന് സാംസങ് ഇന്ത്യ എച്ച്എംഇ ബിസിനസ് മേധാവി അതന്ത്ര ദാസ്ഗുപ്തപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.