- Trending Now:
കൊച്ചി: വസ്ത്ര നിർമ്മാതാക്കൾക്കുള്ള ഡിജിറ്റൽ സൊല്യൂഷനുകൾ പ്രദാനം ചെയ്യുന്ന ക്ലാസിക് ടെക്നോളജീസ് & ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ഇഠലആടസിടെബ്സ്), ഇൻഫോപാർക്ക് കൊച്ചി ഫേസ് 2- ലേക്ക് പ്രവർത്തനം വിപുലീകരിച്ചു.
4500 ചതുരശ്രയടി സ്ഥലമാണ് കാക്കനാട് ട്രാൻസ് ഏഷ്യ സൈബർ പാർക്കിൽ കമ്പനി എടുത്തിരിക്കുന്നത്. സിടിഇബിഎസിന്റെ സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള വസ്ത്രനിർമ്മാണ യൂണിറ്റുകളിൽ നിന്ന് ആവശ്യക്കാരുണ്ട്. ആറ് രാജ്യങ്ങളിലായി 34 ആഗോള ബ്രാൻഡുകൾ, 4026 സ്റ്റൈലിസ്റ്റുകൾ, 50 ലധികം ഫാക്ടറികൾ, 1200 തുന്നൽ യൂണിറ്റുകൾ എന്നിവ സിടെബ്സിന്റെ ഉപഭോക്താക്കളാണ്.
വസ്ത്രനിർമ്മാണ മേഖലയിലെ നിർമ്മാണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വൈവിധ്യമാർന്ന സോഫ്റ്റ്വെയർ ഉത്പന്നങ്ങളാണ് സിടിഇബിഎസിയിലൂടെ ലഭിക്കുന്നതെന്ന്
കമ്പനിയുടെ ബിസിനസ് യൂണിറ്റ് മേധാവി മത്തായി വി.എസ്. പറഞ്ഞു. ക്ലൗഡ് അധിഷ്ഠിതമായ 'ട്രെൻഡ്സ് സിഎംപി, ട്രെൻഡ്സ് പ്ലാനർ, ട്രെൻഡ്സ് ഗാർഡ്, ട്രെൻഡ്സ് ക്ലിയർ, ട്രെൻഡ്സ് പീപ്പിൾ, ട്രെൻഡ്സ് ട്രാക്ക് എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ. നിലവിലുള്ള കോർപ്പറേറ്റ് സിസ്റ്റങ്ങളുമായി എളുപ്പത്തിൽ സംയോജിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വ്യവസായിക മേഖലയിലെ പ്രൊഫഷണലുകൾ വ്യവസായത്തിനായി ഇത്തരം സൊല്യൂഷനുകൾ ഉപയോഗപ്പെടുത്തത് സിടിഇബിഎസിയെ വ്യത്യസ്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വസ്ത്രനിർമ്മാണ ഗ്രൂപ്പുകളിലൊന്നായ ജോർദ്ദാനിയൻ കമ്പനി ക്ലാസിക് ഫാഷന്റെ അനുബന്ധ സ്ഥാപനം കൂടിയാണ് സിടെബ്സ്. 900 ദശലക്ഷം യുഎസ് വിറ്റുവരവുള്ള ഇവർക്ക് വേണ്ടി നിർമ്മിക്കുന്ന സാങ്കേതികവിദ്യയായതിനാൽ ഈ മേഖലയിൽ ഉയർന്ന വിശ്വാസ്യത കൈവരിക്കാൻ് സിടെബ്സിന്റെ സോഫ്റ്റ് വെയർ ഉത്പന്നങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൽ ഇൻഫോപാർക്ക് ഫേസ്- 2 ന് ഏറ്റവും മികച്ച അന്തരീക്ഷം പ്രദാനം ചെയ്യാനാകും. നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മികച്ച ആവാസവ്യവസ്ഥയാണ് ഇൻഫോപാർക്ക് കൊച്ചി നഗരത്തിന് നൽകുന്നതെന്നും മത്തായി വി.എസ് പറഞ്ഞു.
ലോകോത്തര വസ്ത്രനിർമ്മാതാക്കളായ ടെക്സ്പോർട്ട് ഇൻഡസ്ട്രീസ്, അസിം ഗ്രൂപ്പ്, ജിഐഎ അപ്പാരൽസ്, ടെക്സ്പോർട്ട് ഓവർസീസ്, ആർട്ടിസ്റ്റിക് മില്ലിനേഴ്സ്, ക്ലാസിക് ഫാഷൻ, എൻസിജെ അപ്പാരൽസ്, പൈൻ ട്രീ, എബിഎ ഗ്രൂപ്പ് തുടങ്ങിയവ സിടിഇബിഎസിന്റെ ഉപഭോക്താക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.