Sections

ടൈറ്റൻ ഇൻടെക് ലിമിറ്റഡ് - മീഡിയ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ കമ്പനി ലിമിറ്റഡ് പങ്കാളിത്തം

Thursday, Nov 27, 2025
Reported By Admin
Titan Intech Partners with South Korea’s MIC to Localize Display Tech in India

കൊച്ചി: ആധുനിക ഡിസ്പ്ലേ സാങ്കേതികവിദ്യകൾ പ്രാദേശികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ടൈറ്റൻ ഇൻടെക് ലിമിറ്റഡ് ദക്ഷിണ കൊറിയൻ കമ്പനിയായ മീഡിയ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ലിമിറ്റഡുമായി (എംഐസി) പങ്കാളിത്തം പ്രഖ്യാപിച്ചു.

എൽഇഡി, എസ്എംഡി, എംഐപി, മിനി-എൽഇഡി, എൽസിഡി ഡിസ്പ്ലേ കൺട്രോൾ സിസ്റ്റങ്ങൾ സംയുക്തമായി വികസിപ്പിക്കുകയും ഇന്ത്യയിൽ പ്രാദേശികവത്കരിക്കുകയും ചെയ്യുന്നതിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഹൈ-പെർഫോമൻസ് ഡിസ്പ്ലേ സാങ്കേതികവിദ്യകളുടെ ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര സ്വയംപര്യാപ്തതയ്ക്ക് വഴിയൊരുക്കാനും സഹായിക്കും.

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അടുത്ത 7 വർഷത്തിനുള്ളിൽ ഏകദേശം 135 കോടി രൂപയുടെ നിക്ഷേപം നടത്തും. കരാർ പ്രകാരം, എംഐസി തങ്ങളുടെ ഡിസൈൻ ഡോക്യുമെന്റേഷനും, ഹാർഡ്വെയർ, ഫേംവെയർ പാക്കേജുകളും, എൽഇഡി കൺട്രോൾ സോഫ്റ്റ്വെയർ ലൈസൻസുകളും ടൈറ്റൻ ഇൻടെക്കിന് കൈമാറും. റെയിൽവേ, മെട്രോ ശൃംഖലകൾക്കായുള്ള യാത്രാ വിവര സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നിർണ്ണായക പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങളിലേക്ക് ടൈറ്റൻ ഇൻടെക്കിന്റെ സാങ്കേതിക ശേഷി വ്യാപിപ്പിക്കാനും ഈ സഹകരണം ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.