Sections

രാജ്യാന്തര മോട്ടോർ ഷോകളിലെ സാന്നിധ്യത്തിലൂടെ യൂറോഗ്രിപ്പ് ആഗോള തലത്തിലുള്ള സ്വാധീനം ശക്തിപ്പെടുത്തുന്നു

Thursday, Nov 27, 2025
Reported By Admin
Eurogrip Showcases Premium Two & Three-Wheeler Tyres in Mexico & Sri Lanka

ചെന്നൈ: ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ ഇരുചക്ര, മുച്ചക്ര വാഹന ടയർ ബ്രാൻഡായ യൂറോഗ്രിപ്പ്, മെക്സിക്കോ സിറ്റിയിലെ എക്സ്പോ മോട്ടോ ഇന്റർനാഷണൽ ട്രേഡ് ഷോയിലും ശ്രീലങ്കയിലെ കൊളംബോ മോട്ടോർ ഷോയിലും തങ്ങളുടെ പ്രീമിയം ടയറുകൾ പ്രദർശിപ്പിച്ചു. ഈ പങ്കാളിത്തം ലാറ്റിൻ അമേരിക്കൻ, ദക്ഷിണേഷ്യൻ വിപണികളിൽ യൂറോഗ്രിപ്പിന്റെ വളരുന്ന സാന്നിധ്യത്തിന് അടിവരയിടുന്നു.

മെക്സിക്കോയിൽ റോഡ് ഹൗണ്ട്, പ്രോടോർക് എക്സ്ട്രീം, ടെറാബൈറ്റ് ഡിബി+, ബീ കണക്ട് എന്നിവയുൾപ്പെടെയുള്ള ടൂ-വീലർ ടയറുകളുടെ വിപുലമായ ശ്രേണി യൂറോഗ്രിപ്പ് അവതരിപ്പിച്ചു. കൊളംബോയിൽ പ്രോടോർക് എക്സ്ട്രീം റേഡിയൽ ടയറിന് ആവശ്യക്കാരേറെയാണ്.

ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.കെ. രവി പറഞ്ഞു, 'ഗുണമേന്മ, വിശ്വാസ്യത, മൂല്യം എന്നിവ ഉറപ്പാക്കുന്ന ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഈ അന്താരാഷ്ട്ര പരിപാടികൾ ആഗോള തലത്തിൽ ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.