- Trending Now:
കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബർ ക്രിക്കറ്റ് ലീഗിൽ സെൻ ബ്ലെയിസ് ടീം ചാമ്പ്യൻമാരായി. ഫൈനലിൽ നിശ്ചിത എട്ടോവറിൽ കാലിക്കറ്റ് യുണൈറ്റഡ് ഉയർത്തിയ 45 റൺസ് ലക്ഷ്യം 7.5 ഓവറിൽ മറികടന്നാണ് സെൻ ബ്ലെയിസ് ടീം ചാമ്പ്യന്മാരായത്. ഗവ. സൈബർപാർക്കിലെ സൈബർ സ്പോർട്സ് അരീനയിലായിരുന്നു മത്സരം.
ഐപിഎൽ മാതൃകയിൽ ഓരോ ടീമും കളിക്കാരെ ലേലം ചെയ്താണ് ഈ ടൂർണമെന്റിൽ ടീം സംഘടിപ്പിക്കുന്നത്. ആകെ പത്ത് ടീമുകളാണ് നവംബർ 18 മുതൽ ആരംഭിച്ച സൈബർ ക്രിക്കറ്റ് ലീഗിൽ മാറ്റുരച്ചത്. ഗവ. സൈബർ പാർക്ക്, യുഎൽ സൈബർ പാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലെ 100 ജീവനക്കാരാണ് ടൂർണമന്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്.
സെമി ഫൈനൽ മത്സരത്തിൽ സെൻ ബ്ലെയിസ് ഫീനിക്സ് റെനിഗേഡ്സിനെ പത്തു റൺസിനാണ് തോൽപ്പിച്ചത്. കാലിക്കറ്റ് യുണൈറ്റഡ് വെൽകിൻവിറ്റ്സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിൽ കടന്നു.
ഫീനിക്സ് റെനിഗേഡ്സിന്റെ സാജൻ ബേസിലാണ് പ്ലെയർ ഓഫ് ദി ടൂർണമന്റ്. കാലിക്കറ്റ് യുണൈറ്റഡിന്റെ ജിതിനെ മികച്ച ബോളറായും തെരഞ്ഞെടുത്തു.
ഫൈനൽ മത്സരത്തിൽ ഗവ. സൈബർപാർക്ക് സിഒഒ വിവേക് നായർ മുഖ്യാതിഥിയായിരുന്നു. കാഫിറ്റ് ട്രഷറർ നിധിൻ, ജോയിന്റ് ട്രഷറർ ഷിയാസ് മുഹമ്മദ്, മുൻ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, യുഎൽ സൈബർ പാർക്ക് സെയിൽസ് ലീഡർ സനീഷ്, ഐഡിഎഫ്സി കാലിക്കറ്റ് മാനേജർ വിപിൻ ശങ്കർ, ടൂർണമന്റ് കോ-ഓർഡിനേറ്റർ സഞ്ജയ് കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.