Sections

പ്രതിധ്വനി വോളിബോൾ ടൂർണമെൻറ്: രജിസ്‌ട്രേഷൻ ആരംഭിച്ചു

Tuesday, Jan 13, 2026
Reported By Admin
Prathidhwani Games 2026 Season 2 Registration Opens

ടൂർണമെൻറ് ഫെബ്രുവരി 10 മുതൽ 13 വരെ

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന പ്രതിധ്വനി ഗെയിംസ് 2026-സീസൺ 2 വോളിബോൾ ടൂർണമെൻറിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ടെക്നോപാർക്കിലെ ക്ലബ് ഹൗസിൽ ഫെബ്രുവരി 10 മുതൽ 13 വരെയാണ് ടൂർണമെൻറ്.

ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രതിധ്വനി ഗെയിംസ് 2026 സീസൺ 2 ൽ 400 ലധികം ഐടി കമ്പനികളിൽ നിന്നുള്ള 3000 ത്തിലധികം ടെക്കികൾ പങ്കെടുക്കും. വോളിബോൾ, ബാസ്കറ്റ്ബോൾ, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്, ആം റെസ്ലിംഗ്, കാരംസ്, ചെസ്സ്, നീന്തൽ, 8-ബോൾ പൂൾ, ത്രോബോൾ എന്നിവയുൾപ്പെടെ പത്ത് ഗെയിം ഇനങ്ങളിലായാണ് മത്സരം.

ഗെയിമുകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന കമ്പനിക്ക് പ്രത്യേക അവാർഡ് നൽകും.

രജിസ്ട്രേഷന്: https://tinyurl.com/bdhzh9zd

കൂടുതൽ വിവരങ്ങൾക്ക്: 8943210663 (അതുൽ).

രജിസ്ട്രേഷനുള്ള അവസാന തീയതി 2026 ജനുവരി 20.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.