Sections

ഐസിഐസിഐ ബാങ്ക് 2025 സാമ്പത്തിക വർഷത്തിൽ 1.89 കോടി ആളുകളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തി

Saturday, Aug 23, 2025
Reported By Admin
ICICI Bank ESG Report 2025 Highlights Sustainability

കൊച്ചി: ഐസിഐസിഐ ബാങ്ക് 2024 - 25 സാമ്പത്തിക വർഷത്തേക്കുള്ള പരിസ്ഥിത, സാമൂഹിക, ഭരണ റിപ്പോർട്ടിൽ ഉയർത്തിക്കാട്ടിയതിന് അനുസൃതമായി സുസ്ഥിര വികസനത്തിനായ പ്രതിബദ്ധത ശക്തമാക്കാനുള്ള നീക്കങ്ങൾ തുടരുന്നു. ആരോഗ്യ മേഖല, വനിതാ ശാക്തീകരണം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിലേക്ക് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നീക്കങ്ങൾ വിപുലമാക്കി 2024-25 സാമ്പത്തിക വർഷത്തിൽ 1.89 കോടി ആളുകളുടെ ജീവിതത്തിലാണ് മാറ്റങ്ങൾ കൊണ്ടുവന്നത്. 2025 സാമ്പത്തിക വർഷം സാമൂഹിക പ്രതിബദ്ധതാ നീക്കങ്ങൾക്കായി ബാങ്ക് വകയിരുത്തിയത് 801 കോടി രൂപയായിരുന്നു. മുൻ വർഷത്തെ 519 കോടി രൂപയെ അപേക്ഷിച്ച് 54 ശതമാനം വർധനവാണിത്. ദീർഘകാല സാമൂഹിക വികസനത്തിനായുളള വർധിച്ചു വരുന്ന പ്രതിബദ്ധത കൂടിയാണിതു സൂചിപ്പിക്കുന്നത്.

സാമൂഹിക പ്രതിഫലനങ്ങൾ

വനിതാ സ്വാശ്രയ സംഘങ്ങൾ വഴി വനിതകളെ ശാക്തീകരിക്കുന്നതിൽ നിർണായക ശ്രദ്ധയാണു പതിപ്പിച്ചത്. 2025 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം വനിതകളെയാണ് ഈ പദ്ധതിക്കു കീഴിൽ പിന്തുണച്ചത്. ഇതോടെ തുടക്കം മുതലുള്ള ഗുണഭോക്താക്കളുടെ എണ്ണം 1.1 കോടിയിലെത്തി. ഈ നീക്കങ്ങൾ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമുള്ള വനിതകൾക്ക് വായ്പകൾ നേടാൻ അവസരം നൽകുകയും സാമ്പത്തിക സാക്ഷരത വർധിപ്പിക്കുകയും സുസ്ഥിര വരുമാന അവസരങ്ങൾ നൽകുകയും ചെയ്തു. ഇതിനു പുറമെ കഴിവുകൾ വികസിപ്പിക്കുന്ന മേഖലയിലും കാർഷിക രംഗത്തും സൂക്ഷ്മ സംരംഭ മേഖലയിലും ഗ്രാമീണ ജീവിതവൃത്തി മെച്ചപ്പെടുത്തുന്നതിലുമായി 91 ലക്ഷത്തിലേറെ വ്യക്തികൾക്ക് ഗുണം ലഭിക്കുകയുണ്ടായി.

ആരോഗ്യ സേവന രംഗത്തും ഐസിഐസി ബാങ്ക് തങ്ങളുടെ സേവനങ്ങൾ വിപുലമാക്കി. 550 ആശുപത്രികളുമായി സഹകരിച്ച് നാലു ലക്ഷം വ്യക്തികൾക്കാണ് ബാങ്ക് ചികിൽസാ സൗകര്യങ്ങൾ ലഭ്യമാക്കി. ആരോഗ്യ രംഗത്തെ ആകെ ഗുണഭോക്താക്കളുടെ എണ്ണം ഇതോടെ 25 ലക്ഷത്തിലെത്തി. ആരോഗ്യ പരിചരണ രംഗത്തെ ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായി ബാങ്ക് ടാറ്റാ മെമ്മോറിയൽ സെൻററിന് 1800 കോടി രൂപയുടെ പിന്തുണ നൽകി. ഇന്ത്യയിലെമ്പാടുമായി മൂന്നു പുതിയ കാൻസർ ആശുപത്രികൾ സ്ഥാപിക്കാൻ ഇതു വഴിയൊരുക്കും.

പരിസ്ഥിതി രംഗത്തെ നീക്കങ്ങൾ

പരിസ്ഥിതി സംരക്ഷണമെന്നത് ഐസിഐസിഐ ബാങ്കിൻറെ മുഖ്യ പരിഗണനയായി തുടരുന്നു. 2025 സാമ്പത്തിക വർഷത്തിൽ 3387 കോടി ലിറ്റർ ശേഷിയാണ് ജല സംരക്ഷണത്തിനായി ലഭ്യമാക്കിയത്. 17,453 ജന സ്രോതസുകൾ പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനു പുറമെ മഴവെള്ള ശേഖരണത്തിനായുള്ള സംവിധാനങ്ങൾ 9690 സ്ക്കൂളുകളിൽ നടപ്പാക്കുകയും ചെയ്തു. ഈ വർഷം 12 ലക്ഷം ചെടികൾ നട്ടതിലൂടെ 2022 സാമ്പത്തിക വർഷം മുതലുള്ള ആകെ എണ്ണം 49 ലക്ഷമായി ഉയർത്തി. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വന സംരക്ഷണ പദ്ധതികൾ വഴി വന നശീകരണത്തിനെതിരെയും ജൈവ വൈവിധ്യ സംരക്ഷണത്തിനായും സജീവ സംഭാവനകളാണ് ബാങ്ക് നൽകിയത്. ബീഹാറിലെ ഗയ ജില്ലയിൽ പരമ്പരാഗത സംവിധാനങ്ങൾ വഴി 11,973 ഏക്കർ കൃഷി ഭൂമിയിൽ പിന്തുണ നൽകിയതും മഹാരാഷ്ട്രയിൽ 1295 ഏക്കർ ഭൂമിയിൽ വാട്ടർഷെഡ് പദ്ധതികൾ നടപ്പാക്കിയതും 370 കുടുംബങ്ങൾക്കു പിന്തുണ നൽകിയതും ശ്രദ്ധേയമായ നീക്കങ്ങളായിരുന്നു.

ഭരണ, ഇഎസ്ജി തന്ത്രങ്ങൾ

ഐസിഐസിഐ ബാങ്ക് തങ്ങളുടെ പ്രവർത്തനങ്ങളിൽ ഭരണ ചട്ടക്കൂടുകളും ഇഎസ്ജി ഘടകങ്ങളും സംയോജിപ്പിച്ചു മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ബാങ്കിൻറെ ഇഎസ്ജി അപകടസാധ്യത വിലയിരുത്തൽ സംവിധാനങ്ങൾ വിപുലമാക്കി കൂടുതൽ മേഖലകളിലേക്കു കടക്കാനുള്ള അവസരങ്ങളും ഒരുക്കി. വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്കുള്ള വായ്പകൾ വിലയിരുത്തുന്നതിൽ ഇഎസ്ജി മാനദണ്ഡം ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഓരോ വ്യവസായ മേഖലയ്ക്കുമായി പ്രത്യേകമായ ഇഎസ്ജി വിശകലനങ്ങൾ കൊണ്ടു വന്നത് സുസ്ഥിരതാ നീക്കങ്ങളെ ശക്തമാക്കി. 2032 സാമ്പത്തിക വർഷത്തോടെ സ്കോപ് 1, സ്കോപ് 2 പുറംതള്ളലിൽ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനും ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

ശക്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാനും അവശ്യ സേവനങ്ങൾ ലഭിക്കുന്നതിനുള്ള അവസരം വർധിപ്പിക്കാനും ഇന്ത്യയിലെ സുസ്ഥിര വികസനത്തെ മുന്നോട്ടു നയിക്കാനുമുളള പ്രതിബദ്ധത തുടരുന്നതാണ് ഐസിഐസിഐ ബാങ്കിൻറെ 2025 സാമ്പത്തിക വർഷത്തെ ഇഎസ്ജി നീക്കങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക, പരിസ്ഥിതി, ഭരണ ഘടകങ്ങൾ സംയോജിപ്പിച്ച് മുഖ്യ പ്രവർത്തനങ്ങളിലേക്കു കൊണ്ടു പോകുമ്പോൾ തങ്ങളുമായി ബന്ധപ്പെട്ടവർക്കു മാത്രമല്ല ബാങ്ക് ദീർഘകാല മൂല്യം സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ സുസ്ഥിര വികസനത്തിനു പിന്തുണ നൽകുന്നതിൽ നിർണായക പങ്കു കൂടിയാണ് അതിലൂടെ വഹിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.