- Trending Now:
പൂനെ: മുൻനിര ആർഎഫ്ഐഡി, ഐഒടി സൊല്യൂഷൻസ് കമ്പനിയായ ഇൻഫോടെക് സോഫ്റ്റ്വെയർ & സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ-ടെക്), 25 വർഷം പൂർത്തിയാക്കി. പൂനെയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച രജതജൂബിലി ആഘോഷത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. മുൻ കരസേനാ മേധാവി ജനറൽ (റിട്ട.) മനോജ് പാണ്ഡെ വിശിഷ്ടാതിഥിയായി. ഇന്ത്യൻ എഞ്ചിനീയർമാരും സംരംഭകരും വികസിപ്പിച്ചെടുത്ത ലോകോത്തര പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന പാഞ്ചജന്യ എക്സ്പീരിയൻസ് സെന്റർ കേന്ദ്രമന്ത്രി ഉത്ഘാടനം ചെയ്തു.
പൂനെ ആസ്ഥാനമായ ഒരു സ്റ്റാർട്ടപ്പിൽ നിന്ന് ആർഎഫ്ഐഡി സിസ്റ്റംസ് ആൻഡ് സൊല്യൂഷനുകളിലെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ പേരുകളിൽ ഒന്നായി ഐ-ടെക് വളർന്നു. ഫാസ്റ്റ് ടാഗിന്റെ അവതരണം മുതൽ 105 തുറമുഖങ്ങളിലും ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകളിലും കയറ്റുമതി സുരക്ഷിതമാക്കുന്ന ആർഎഫ്ഐഡി-പ്രാപ്തമാക്കിയ കണ്ടെയ്നർ ഇ സീലുകൾ വരെ ദേശീയ തലത്തിൽ നിരവധി സാങ്കേതിക പരിവർത്തനങ്ങളിൽ കമ്പനി മുഖ്യപങ്കാളിയായി.
ലോജിസ്റ്റിക്സ്, എണ്ണ & വാതകം, ഖനനം, യൂട്ടിലിറ്റികൾ, നിർമ്മാണം തുടങ്ങിയ വ്യവസായങ്ങളിലായി പ്രതിവർഷം 300 കോടിയിലധികം വസ്തുക്കളുടെ ട്രാക്കിംഗും ട്രെയ്സിംഗും സാധ്യമാക്കുന്നതിനോടൊപ്പം ഇൻവെന്ററി സൈക്കിളുകൾ മാസങ്ങളിൽ നിന്ന് ദിവസങ്ങളായി കുറച്ചുകൊണ്ട് റീട്ടെയിൽ, വെയർഹൗസിംഗ് മേഖലകളിലും വിപ്ലവം സൃഷ്ടിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത റോഡ് ഗതാഗത & ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, ഇന്ത്യയുടെ സാങ്കേതികവിദ്യ നയിക്കുന്ന പരിവർത്തനത്തിൽ ഐ-ടെക്കിന്റെ പങ്കിനെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, 'ആർഎഫ്ഐഡി, ഫാസ്റ്റ്ടാഗ് എന്നിവ അവതരിപ്പിച്ചത് പരിവർത്തനാത്മകമായ ഒരു അനുഭവമാണ്, ടോൾ പ്ലാസകളിലെ നീണ്ട നിരകളുടെയും കാര്യക്ഷമതയില്ലായ്മയുടെയും നിരാശാജനകമായ അനുഭവം ഇപ്പോഴില്ല. പൗരന്മാരുടെ സമയവും പണവും ഇന്ധനവും ലാഭിക്കുന്നതിനൊപ്പം സുതാര്യതയിലൂടെ സർക്കാർ വരുമാനവും വർദ്ധിപ്പിക്കുന്നു. ഇത് സാധ്യമാക്കുന്നതിൽ ഐ- ടെക്കും അതിന്റെ സ്ഥാപകനായ അഷിം പാട്ടീലും നിർണായക പങ്ക് വഹിച്ചു. ആർഎഫ്ഐഡി കണ്ടെയ്നർ ട്രാക്കിംഗിലും തട്ടിപ്പ് കണ്ടെത്താനുള്ള പരിഹാരങ്ങളിലുമുള്ള അവരുടെ നൂതനാശയങ്ങൾ ഇന്ത്യയുടെ ലോജിസ്റ്റിക്സ്, കയറ്റുമതി, വിപണികൾ എന്നിവയെ ശക്തിപ്പെടുത്തുന്നു.'
മുൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ (റിട്ട.) പറഞ്ഞു, ''രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനിക പ്രയോഗങ്ങളിൽ ഉത്ഭവിച്ച ആർഎഫ്ഐഡി ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിലും ബിസിനസുകളിലും അവിഭാജ്യമായി മാറിയിരിക്കുന്നു, ലോജിസ്റ്റിക്സ്, വിതരണ ശൃംഖലകൾ, പ്രവർത്തന കാര്യക്ഷമത എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.