Sections

മാസം 10 ലക്ഷം വരെ വരുമാനം; അമുല്‍ സഹായത്തോടെ ഔട്ട്‌ലെറ്റ് തുടങ്ങുന്നത് എങ്ങനെ ?

Wednesday, Dec 01, 2021
Reported By admin
amul

അമുല്‍ ഫ്രാഞ്ചൈസികള്‍ വഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

 

സ്വന്തം ആശയത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കാത്തവര്‍ക്കു സംരംഭ മേഖലയില്‍ സ്വന്തം സാന്നിധ്യം ഉറപ്പിക്കാന്‍ ഏറ്റവും മികച്ചവഴിയാണ് ഫ്രാഞ്ചൈസി ബിസിനസുകള്‍.പാലിനും പാലുത്പന്നങ്ങള്‍ക്കും വലിയ സ്വീകാര്യതയുള്ള നമ്മുടെ നാട്ടില്‍ വളരെ സുലഭമായി കാണുന്ന് അമുല്‍ ഫ്രാഞ്ചൈസികള്‍ വഴി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ഇന്നത്തെ കാലത്ത് ആളുകള്‍ കുടുംബവും ഒത്ത് സമയം ചെലവിടാന്‍ തയ്യാറാകുന്നു അതിനായി തുറസ്സായ മേഖലകളിലേക്ക് പോകുന്നതിനെക്കാല്‍ പലരും ഒരിടത്തിരുന്നു സമയം ചെലവിടാനാണ് ശ്രമിക്കുന്നത്.നഗരപ്രദേശങ്ങളില്‍ മാത്രമല്ല ഗ്രാമീണമേഖലകളിലും ഈ ഒരു രീതിയിലേക്ക് ആളുകള്‍ മാറിയിരിക്കുന്നു.ഇന്ത്യയിലെ ഈ പുതിയ സാഹചര്യം കണക്കിലെടുത്ത് ധൈര്യമായി സംരംഭകര്‍ക്ക് കാലെടുത്ത് വെയ്ക്കാവുന്ന വരുമാന മേഖലയായി ഫ്രാഞ്ചൈസി ബിസിനസുകള്‍ വളരുകയാണ്.പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളുടെ ഔട്ട്‌ലെറ്റുകള്‍.

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അമുല്‍ ഇന്ത്യയിലെ പ്രധാന പാലുല്‍പ്പന്ന നിര്‍മ്മാതാക്കളാണ്.റോയല്‍റ്റിയോ,ലാഭവിഹിതമോ നല്‍കാതെ തന്നെ അമുതല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങാം എന്നതാണ് നേട്ടം.എന്നാല്‍ ഇതിനായി അമുല്‍ മുന്നോട്ടു വെയ്ക്കുന്ന സൗകര്യങ്ങള്‍ സംരംഭകര്‍ ഒരുക്കി നല്‍കേണ്ടതുണ്ട്.

ചെറിയ മുതല്‍ മുടക്കില്‍ ആരംഭിച്ച് ലക്ഷങ്ങളുടെ വരുമാനം നേടാന്‍ സാധിക്കും.ഇന്ത്യയില്‍ വളരെ ശക്തമായ സ്വാധീനമുള്ള കമ്പനിയുടെ ഫ്രാഞ്ചൈസി ആയതിനാല്‍ ഇതിനായി പ്രത്യേക പരസ്യമോ,ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പ്രോമോഷനോ ചെയ്യേണ്ട ആവശ്യം വരുന്നില്ല.

രണ്ട് തരം ഫ്രാഞ്ചൈസികളാണ് അമുതല്‍ സംരംഭ മേഖലയിലേക്ക് കടക്കുന്നവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.അമുല്‍ ഔട്ട്‌ലെറ്റ്,അമുല്‍ റെയില്‍വേ പാലര്‍(അമുതല്‍ കിയോസ്‌ക്) ഇതാണ് ആദ്യത്തെ തരം ഫ്രാഞ്ചൈസി.ഇവയ്ക്കായി കേവലം 2 ലക്ഷം രൂപ മുടക്കിയാല്‍ മതിയാകും.രണ്ട് ലക്ഷം രൂപയുടെ ഫ്രാഞ്ചൈസിയില്‍ 25000 രൂപ ബ്രാന്‍ഡ് സുരക്ഷ ഉറപ്പിക്കുന്നതിനായാണ്.ഈ തുക തിരികെ ലഭിക്കില്ല.ബാക്കി ഒരു ലക്ഷം രൂപ നവീകരണത്തിനും 75000 രൂപ ഉപകരണങ്ങള്‍ക്കും വേണ്ടിയാണ്.

രണ്ടാമത്തേത് അമുല്‍ ഐസ്‌ക്രീം സ്‌കൂപ്പിംഗ് പാര്‍ലര്‍ ആണ്.ഐസ്‌ക്രീം പാര്‍ലറിന് അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമായതിനാല്‍ നിക്ഷേപവും അതിനനുസരിച്ച് വര്‍ദ്ധിക്കും.ഐസ്‌ക്രീം പാര്‍ലറുകള്‍ക്കുള്ള അഞ്ച് ലക്ഷം രൂപ നിക്ഷേപത്തില്‍ 50000 രൂപ ബ്രാന്‍ഡ് സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ തുകയും തിരികെ ലഭിക്കില്ല.നവീകരണങ്ങള്‍ക്കും മറ്റുമായി 3 ലക്ഷം രൂപ ചെലവുണ്ട് 1.5 ലക്ഷം രൂ ഉപകരണങ്ങള്‍ക്ക് വേണ്ടിവരും.

ഐസ്‌ക്രീമുകള്‍ക്ക് വേണ്ടിയുള്ള ഡീപ് ഫ്രീസര്‍,പാല്‍ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുളള വിസി കൂളര്‍,ഫ്രഷ് ഉത്പന്നങ്ങള്‍ക്കു വേണ്ടിയുള്ള മില്‍ക്ക് കൂളര്‍,പിസയ്ക്കുള്ള ഓവന്‍,വാഫിള്‍ കോണ്‍ മെഷീന്‍,കോണ്‍ ഹോര്‍ഡര്‍,ടേപ്പിംഗ് ട്രേ,ബില്ലിംഗിനുള്ള പിഒഎസ് മെഷീന്‍,സ്‌കൂപ്പിംഗ് ക്യാബിന്‍ തുടങ്ങിയവയാണ് ഈ നിക്ഷേപങ്ങള്‍.

തുടക്കത്തില്‍ പറഞ്ഞതുപോലെ ഫ്രാഞ്ചൈസി വരുമാനത്തിന് റോയല്‍റ്റിയോ ലാഭവിഹിതമോ നല്‍കേണ്ടതില്ല.അതിനാല്‍ നിക്ഷേപം നടത്തുന്ന സ്ഥാപനത്തിന്റെ പൂര്‍ണ്ണ ഉടമ നിങ്ങള്‍ തന്നെയാകും.അമുല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ലൈസന്‍സ് ആണ് നിങ്ങള്‍ക്ക് കിട്ടുന്നത്.ലാഭവിഹിതമോ,പ്രത്യേക ബ്രാന്‍ഡ് എന്ന പരിഗണനയും കാരണം ഫ്രാഞ്ചൈസികള്‍ക്കായി അമുതല്‍ ചില യോഗ്യത മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

25000 രൂപ ഫ്രാഞ്ചൈസികള്‍ക്ക് സെക്യുരിറ്റി നല്‍കേണ്ടതുണ്ട്.ഈ തുക പക്ഷെ തിരിച്ചു കിട്ടും.ഫ്രാഞ്ചൈസികള്‍ ആരംഭിക്കാന്‍ കുറഞ്ഞത് 200-400 സ്‌ക്വയര്‍ഫീറ്റ് സ്ഥലം ആവശ്യമാണ്.ഇത് വാടകയ്‌ക്കോ ലീസിനോ എടുത്താലും മതിയാകും.ഫ്രാഞ്ചൈസി തുടങ്ങുന്നവര്‍ ഇന്ത്യക്കാരായിരിക്കണം,ഉടമയ്ക്ക് സാമ്പത്തിക ഭദ്രതയോ സ്ഥിരവരുമാനമോ ഉണ്ടായിരിക്കണം,

ഫ്രാഞ്ചൈസി തുടങ്ങുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍

ഉദ്ഘാടനത്തിന് അമുലിന്റെ പൂര്‍ണ പിന്തുണ

കൂടുതല്‍ വാങ്ങലുകള്‍ നടന്നാല്‍ അധിക കിഴിവ്

സ്ഥാപനത്തിന് ആവശ്യമായ എല്‍ഇഡി ബോര്‍ഡുകള്‍ ജിസിഎംഎംഎഫില്‍ നിന്ന് ലഭിക്കും

ബ്രാന്‍ഡിംഗിനും ഉപകരണങ്ങള്‍ക്കും സബ്‌സിഡി ലഭിക്കും

അമുല്‍ ഇന്ത്യയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ഓഫറുകള്‍

ഫ്രാഞ്ചൈസി ഉടമയ്ക്കും ജീവനക്കാര്‍ക്കും സൗജന്യ പരിശീലനം

വരുമാനത്തിന്റെ ലാഭവിഹിതമോ റോയല്‍റ്റിയോ നല്‍കേണ്ടതില്ല

അമുലിന്റെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ വില്‍ക്കാം

വിപണനം

ശക്തമായ ജനസ്വാധീനമുള്ള അറിയപ്പെടുന്ന ബ്രാന്‍ഡ് ആയതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ തേടിയെത്തി കൊള്ളും.അമുതല്‍ ഉത്പന്നങ്ങള്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ട് ഈ മേഖലയില്‍ മത്സരം കുറഞ്ഞിരിക്കും.കമ്മീഷന്‍ തന്നെയാണ് പ്രധാന വരുമാനം.ഉത്പന്നങ്ങള്‍ക്ക് അനുസരിച്ചാണ് കമ്മീഷന്‍ വ്യത്യാസപ്പെടുക.അമൂല്‍ പാലിന് 2.5 ശതമാനവും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും കമ്മീഷന്‍ ലഭിക്കും. ഐസ്‌ക്രീമിന് 20 ശതമാനമാണ് കമ്മീഷന്‍. പ്രത്യേക ചേരുവകള്‍ വഴിയുള്ള ഐസ്‌ക്രീം, സ്‌കൂപ്പുകള്‍, സണ്‍ഡേകള്‍, പിസ, സാന്‍വിച്ച്, ചീസ് ബര്‍ഗര്‍ എന്നിവയ്ക്ക് 50 ശതമാനം വരെ കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 


മാസം അഞ്ചു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനം കൈവരിക്കുന്ന അമൂല്‍ ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ അമുല്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

http://amul.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാം.ഈ സൈറ്റിലുള്ള ബി2ബി വിഭാഗത്തില്‍ നിന്ന് അമുതല്‍ ഡയറി വെണ്ടര്‍ രജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത്.പൂരിപ്പിച്ച ശേഷം അപേക്ഷ ജനറല്‍ മാനേജര്‍,അമുല്‍ഫെഡ് ഡയറി,പ്ലോട്ട് നമ്പര്‍ 35,നിയര്‍ ഇന്ദിര ബ്രിഡ്ജ്,അഹമ്മദാബാദ്-ഗാന്ധിനഗര്‍ ഹൈവേ,പിഒ ബിഎച്ച്എടി 382428,ഗാന്ധിനഗര്‍ എന്ന വിലാസത്തില്‍ അയയ്ക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.