Sections

ബിസിനസിലെ പരാജയത്തിൽ നിന്നും വിജയത്തിലേക്ക് എങ്ങനെ കുതിക്കാം

Tuesday, Nov 21, 2023
Reported By Soumya
Business Guide

ബിസിനസ്സിൽ പരാജയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പരാജയത്തിൽ നിന്നും വിജയത്തിലേക്ക് എങ്ങനെ തിരിച്ചു വരാം എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്.

ലോകത്ത് പരാജയപ്പെടാത്തതായി ആരുമില്ല എന്ന് മനസ്സിലാക്കുക. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ്. പലരും പറയുന്ന ഒരു കഥയാണ് തോമസ് അയൽവാ എഡിസനെ കുറിച്ച്. അദ്ദേഹം ബൾബ് കണ്ടുപിടിച്ചത് ആയിരം പരീക്ഷണങ്ങൾ പരാജയപ്പെട്ടതിനുശേഷമാണ്. പരാജയങ്ങളിൽ നിന്ന് അനുഭവങ്ങളും പാഠങ്ങളും ഉൾക്കൊള്ളുവാനുള്ള കഴിവ് ബിസിനസുകാരൻ ഉണ്ടാക്കണം. ബിസിനസ് എന്ന് പറയുന്നത് കയ്യാലപ്പുറത്ത് ഇരിക്കുന്ന ഒരു തേങ്ങ പോലെയാണ് എന്ന് നമുക്ക് പറയാം. ചിലപ്പോൾ അത് പരാജയത്തിലേക്കോ വിജയത്തിലേക്കോ വീഴാം. ഈ ഒരു കാര്യം എപ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാകണം. ഒരാൾ സ്വയം പരാജയപ്പെട്ടു എന്ന് സമ്മതിക്കുമ്പോഴാണ് അയാൾ പരാജയപ്പെടുന്നത്. എന്നാൽ ഞാൻ പരാജയപ്പെടുന്നില്ല ഇത് എന്റെ ജീവിതത്തിലെ ഒരു പരീക്ഷണ കാലഘട്ടമാണെന്ന് മനസ്സിലാക്കി അതിൽനിന്ന് പാഠം പഠിച്ചു കൊണ്ട് അടുത്ത മാർഗ്ഗത്തിലേക്ക് പോകുന്ന ആൾ ഒരിക്കലും പരാജയപ്പെടുന്നില്ല. അയാൾ വിജയത്തിലേക്ക് തന്നെ കുതിച്ചുചാടും. പരാജയത്തെ വിജയമായി കാണാൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.

  • ഭാഗ്യത്തിലൂടെ സംഭവിക്കുന്നതല്ല വിജയം എന്ന് മനസ്സിലാക്കുക.
  • പരാജയപ്പെടുമ്പോൾ ഭാഗ്യമില്ല എന്ന് ചിന്തിക്കുന്നതിനു പകരം ഓരോ തിരിച്ചടികൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് പഠിക്കാൻ വേണ്ടി ശ്രമിക്കുക. തനിക്ക് എവിടെയാണ് തെറ്റുപറ്റിയത് എന്ന് മനസ്സിലാക്കുകയും ഭാഗ്യത്തെ പഴിക്കാതെ തെറ്റുപറ്റിയതിൽ നിന്നും തിരുത്താൻ വേണ്ടി ശ്രമിക്കുകയും ചെയ്യുക.
  • പരാജയത്തെ വിജയത്തിലേക്ക് എത്താൻ വേണ്ടിയുള്ള ഒരു പാഠം ആക്കി മനസ്സിലാക്കുക. തോൽവിയിൽ നിന്ന് പഠിക്കുകയും അത് ആവർത്തിക്കാതിരിക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുക.
  • നിങ്ങൾ പരാജയത്തെ വിമർശനാത്മകമായി എടുക്കുക. നിങ്ങളുടെ പ്രവർത്തിയിൽ മാത്രമാണ് വിമർശനം കണ്ടെത്തേണ്ടത്.അടുത്ത് എന്ത് ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ച് നോക്കുക. നിങ്ങളുടെ കുറ്റവും കുറവും കണ്ടുപിടിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണത് ഇത്.
  • നിങ്ങളെ സഹായിക്കുന്നത് ആരാണ് സഹായിക്കാത്തവർ ആരാണ് അങ്ങനെ പലതിലെയും നെല്ലും പതിരും തിരിച്ചറിയാൻ ഒരു പരാജയം കൊണ്ട് നിങ്ങൾക്ക് സാധിക്കും.
  • മിക്ക സംരംഭങ്ങളും പരാജയത്തിൽ നിന്ന് പാഠം പഠിച്ചവരാണ്. അതിൽ നിന്ന് സാഹചര്യങ്ങളും നല്ല വശങ്ങളും കണ്ടെത്താൻ വേണ്ടി ശ്രമിക്കുക.
  • പരാജയം സംഭവിച്ചാൽ ഉടനെ അത് നിർത്താൻ പാടില്ല വീണ്ടും പരിശ്രമിക്കുകയും പരീക്ഷിച്ചു നോക്കുകയും ചെയ്യുക.
  • അങ്ങനെ പരീക്ഷണം നടത്തുവാൻ വേണ്ടിയുള്ള ആത്മവിശ്വാസവും, കരുത്തും,ധൈര്യവും ആർജിക്കുക.
  • മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു പറയും എന്ന ചിന്ത പരിപൂർണ്ണമായി മാറ്റുക. അവരുടെ അഭിപ്രായത്തിന് വേണ്ടിയല്ല നിങ്ങൾ ജീവിക്കുന്നത് നിങ്ങൾക്ക് ഒരു ആവശ്യമുണ്ടായാൽഅവർ ഉണ്ടാകണമെന്നില്ല.

നിങ്ങളുടെ ലക്ഷ്യം ഉറച്ചതാണെങ്കിൽ അത് നേടാനുള്ള വഴികൾ നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യുമെന്ന് വിശ്വസിച്ചു കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാവുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.