Sections

മികച്ച ആശയങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം

Monday, Nov 20, 2023
Reported By Soumya
Business Guide

ആശയങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള ലോകത്താണ് നിങ്ങൾ ജീവിക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും വിലപിടുപ്പുള്ള കാര്യമെന്താണെന്ന് ചോദിച്ചാൽ അത് ആശയങ്ങൾ ആണെന്ന കാര്യത്തിൽ യാതൊരുവിധ തർക്കവുമില്ല. ആശയങ്ങളിൽ നിന്നാണ് മഹത്തായ കണ്ടുപിടിത്തങ്ങൾ ഉണ്ടാകുന്നത്. ആശയങ്ങൾ ഉണ്ടാകുന്നത് നിങ്ങളുടെ ചിന്തയിൽ നിന്നാണ്. നല്ല ചിന്തയിൽ നിന്ന് നല്ല ആശയങ്ങൾ ഉണ്ടാകുന്നു. മോശം ചിന്തയിൽ നിന്ന് മോശമായ ആശയങ്ങൾ ഉണ്ടാകുന്നു. ചിലർക്ക് നല്ല ആശയങ്ങൾ കിട്ടാറുണ്ടെങ്കിലും പിന്നീടത് മറന്നു പോവുകയോ വീട്ടു പോവുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ആശയങ്ങളുടെ കാര്യത്തിൽ വളരെ ശ്രദ്ധയില്ലെങ്കിൽ അവ ഒരു നീർക്കുമുളപോലെ പൊട്ടി പോകാറുണ്ട്. അതു കൊണ്ടു തന്നെ മികച്ച ആശയങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. മികച്ച ആശയങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നതിനെകുറിച്ചുള്ള കാര്യങ്ങളന്ന് ഇന്ന് പറയുന്നത്.

  • ഒരിക്കലും ആശയങ്ങൾ കൈവിട്ടു പോകരുത്. ആശയങ്ങൾ കിട്ടിക്കഴിഞ്ഞാൽ ഉടൻ അത് എഴുതി വയ്ക്കുക. നല്ല ആശയങ്ങൾ ജനിക്കുന്നത് പെട്ടെന്ന് മരിക്കാൻ വേണ്ടിയാണെന്ന് പറയാറുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം അത് നമ്മൾ എഴുതി സൂക്ഷിക്കാത്തത് കൊണ്ടാണ്. ഒരു പുതുപുത്തൻ ആശയം ഉടൻ തന്നെ സംരക്ഷിക്കുകയും പരിപോഷിക്കുകയും ചെയ്യുന്നതിന് ഏറ്റവും തടസ്സമായിരിക്കുന്നത് നിങ്ങളുടെ ഓർമ്മശക്തിയാണ്. അതുകൊണ്ട് തന്നെ ആശയങ്ങൾ ഉണ്ടായാൽ ഉടൻതന്നെ നോട്ട് ബുക്കുകളിൽ എഴുതി സൂക്ഷിക്കുക. ചിലർ ആശയങ്ങൾ എഴുതാൻ വേണ്ടി പ്രത്യേകം ഡയറികൾ സൂക്ഷിക്കുന്നവരുണ്ട്. അവരത് എപ്പോഴും കൊണ്ട് നടക്കാറുണ്ട് എന്തെങ്കിലും ആശയങ്ങൾ കിട്ടിയാൽ അത് ഉടനെ എഴുതി സൂക്ഷിക്കാറുണ്ട്.
  • നിങ്ങളുടെ ആശയങ്ങളെ കുറിച്ച് മികച്ച അവലോകനം നടത്തുക. എഴുതി എടുത്തതിനുശേഷം ഇവ പ്രാക്ടിക്കലാണോ എന്ന് നോക്കുക. ഇത് പരിശോധിക്കുമ്പോൾ ചിലത് പ്രാധാന്യമുള്ളവ ആയിരിക്കില്ല. ചിന്തിക്കുന്ന സമയത്ത് ചിലപ്പോൾ വളരെ പ്രാധാന്യമുള്ളതാണെന്ന് തോന്നാo പക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ അവ മൂല്യം കുറഞ്ഞതാണെന്ന് മനസ്സിലാകും. അങ്ങനെയുള്ള ആശയങ്ങളെ മാറ്റുകയും നല്ല ആശയങ്ങൾ മാത്രം നിലനിർത്തുകയും ചെയ്യുക.
  • നല്ല ആശയങ്ങളെ ഡെവലപ്പ് ചെയ്ത് വളരെ മികച്ചതാക്കി മാറ്റുക.ആശയങ്ങൾ എഴുതിയെടുത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുക. അതിനുവേണ്ടിയുള്ള വായന, സോഷ്യൽ മീഡിയ,എന്നിവയിൽ നിന്നും അവയ്ക്ക് വേണ്ട മാക്സിമം അറിവുകൾ നേടിയെടുക്കുക. എന്നിട്ട് വീണ്ടും നിങ്ങൾ അതിനു വേണ്ടി തന്നെ തയ്യാറെടുത്തു കൊണ്ടിരിക്കുക.
  • ആശയങ്ങൾ ഉണ്ടായി അവ നല്ലതാണെന്ന് തോന്നിയാൽ മാത്രം പോരാ. ഇത് മികച്ച രീതിയിൽ അവതരിപ്പിക്കാൻ വേണ്ടി തയ്യാറാവുക. ഇത് നിങ്ങളുടെ മനസ്സിലുണ്ടായിട്ട് മാത്രം കാര്യമില്ല. ഈ ആശയങ്ങളെ നിങ്ങൾക്ക് വിക്കാൻ കഴിയണം.അത് ചിലപ്പോൾ നിങ്ങളുടെ ജീവനേക്കാർക്കോ, ബോസിനോ, സുഹൃത്തുക്കൾക്കോ, അങ്ങനെ ആർക്കെങ്കിലും നിങ്ങളുടെ ആശയങ്ങളെ മികച്ച രീതിയിൽ വിക്കാൻ കഴിയണം. വേറൊരാളിലേക്ക് ആശയങ്ങൾ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവ കൊണ്ട് യാതൊരു പ്രയോജനവുമില്ല. ആശയങ്ങളെ മനോഹരമായി വിൽക്കാൻ വേണ്ടി പ്രസന്റേഷൻ രൂപത്തിലേക്ക് മാറ്റുക. ഈ ആശയങ്ങളുടെ ലക്ഷ്യം, മിഷൻ,വിഷൻ എന്നിവ തരംതിരിച്ച് പ്രസന്റേഷൻ രീതിയിൽ ചെയ്യാൻ വേണ്ടി തയ്യാറാവുക.
  • ആശയങ്ങൾ വളരെ നല്ല രീതിയിൽ ആയി കഴിഞ്ഞാൽ അവതരിപ്പിക്കാൻ വേണ്ടി തയ്യാറാവണം. അവതരിപ്പിക്കുമ്പോൾ അതിന് അർഹതപ്പെട്ട ആളുകളുടെ മുന്നിലായിരിക്കണം അവതരിപ്പിക്കേണ്ടത്. നിങ്ങളിൽ അവതരിപ്പിക്കുന്ന വിഷയവുമായി യാതൊരു താൽപര്യവും ഇല്ലാത്ത ഒരാളിന്റെ മുന്നിൽ പറഞ്ഞിട്ട് ഒരു ഗുണവുമില്ല. ആശയങ്ങൾ ഈ തരത്തിൽ ക്രമീകരിച്ചു കഴിഞ്ഞാൽ വളരെ ഗുണകരമായി ഉപയോഗിക്കാൻ കഴിയും.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.