- Trending Now:
കണക്കുകള്‍ പരിശോധിച്ചാല്‍ 137 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് വെറും 3 അര കോടി ആളുകള്‍ മാത്രമാണ് ഇന്‍കം ടാക്‌സ് അടയ്ക്കുന്നത്.ഇതിലൂടെ രാജ്യത്തിന് സാമ്പത്തിക വര്‍ഷം 3.5 ലക്ഷം കോടി രൂപയാണ് ലഭിക്കുന്നത്.വ്യക്തിപരമായി ശമ്പളമുള്ള ആളുകള്‍ക്കെന്ന പോലെ ബിസിനസ് ലോകത്തിനും ഇന്‍കം ടാക്‌സ് അടച്ചേ മതിയാകു.അറിയാം
ചെറുകിട സംരംഭകരുടെ ഇന്‍കം ടാക്‌സ് ഫയലിംഗിനെ കുറിച്ച്.
ഒരു രാജ്യത്തിന്റെ ഭരണകൂടം ഒരര്‍ത്ഥത്തില്‍ ഒരു തരം ബിസിനസ് പോലെ തന്നെയാണ്.രാജ്യത്തിന് പലതരത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാനായി ജനങ്ങളുടെ കൈയ്യില്‍ നിന്ന് നികുതി ഇനത്തില്‍ ഒരു തുക പ്രതിവര്‍ഷം പിരിച്ചെടുക്കുന്നു ഇതാണ് സിംപിളായി നികുതി.
ഈ പ്രായത്തിന് മുകളിലുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ട... Read More
രാജ്യത്തിനുള്ളില്‍ ഡയറക്ട് ടാക്‌സും ഇന്‍ഡയറക്ട് ടാക്‌സും എന്നിങ്ങനെ രണ്ട് തരം നികുതിയാണുള്ളത്.ഡയറക്ട് ടാക്‌സെന്ന് പറയുന്നത് ഒരു വ്യക്തിയോ കമ്പനിയോ രാജ്യത്തിന് അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം നികുതിയായി നേരിട്ട് അടയ്ക്കുന്നതാണ്.ഇന്‍ഡയറക്ട് ടാക്‌സെന്നത് ഒരു കമ്പനിയോ വ്യക്തിയോ, സാധനങ്ങളോ സര്‍വ്വീസോ വില്‍ക്കുമ്പോഴോ വാങ്ങുമ്പോഴോ മൂന്നാമതൊരാള്‍ മുഖേന ഗവണ്‍മെന്റിന് അടയ്ക്കുന്ന നികുതിയാണ്.
ഇന്‍കം ടാക്‌സ് എന്നത് ഡയറക്ട് ടാക്‌സിന്റെ ഗണത്തില്‍പ്പെടുന്നു.
ടാക്‌സിന്റെ ജനറല്‍ ആയിട്ടുളള കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ നമുക്ക് വിഷയത്തിലേക്ക് വരാം.നികുതി അടയ്ക്കുമ്പോള്‍ പണം അടയ്ക്കുന്ന ആള്‍ ശരിയായ തരത്തിലുള്ള ഫോം തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്.അത്തരത്തിലുള്ള ഒരു ഫോം ആണ് ഐടിആര്‍ 4.
പുതിയ സംരംഭം ആരംഭിക്കുമ്പോള്‍ എന്തെല്ലാം നികുതി നടപടികള്‍ പാലിക്കണം... Read More
ചെറുകിട ബിസിനസ് സംരംഭകര്‍ക്ക് വേണ്ടിയുള്ള ഫോമാണിത്.വരുമാനം 2 കോടിക്ക് താഴെയാണെങ്കില്‍ തെരഞ്ഞെടുക്കേണ്ട ഫോമാണിത്.സുഗം എന്നും അറിയപ്പെടുന്ന ഈ ഫോം ആദായ നികുതി 44എഡി,44എഡിഎ,44എഇ എന്നീ വകുപ്പുകള്‍ അനുസരിച്ച് ആണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഉദാഹരണത്തിന് നിങ്ങള്‍ ഒരു ചെറുകിട സംരംഭം നടത്തുന്നു എന്ന് സങ്കല്‍പ്പിക്കുക.അതിന് കറക്ടായിട്ടുള്ള രേഖകളോ ഫിനാന്‍ഷ്യല്‍ കണക്കുകളോ സൂക്ഷിക്കുന്നില്ല.വര്‍ഷത്തില്‍ 50ലക്ഷം രൂപ വരുമാനം നിങ്ങളുണ്ടാക്കുന്നു എന്നത് സംരംഭകനെന്ന നിലയില്‍ നിങ്ങള്‍ക്ക് അറിയാം അതിലെ ലാഭത്തെ കുറിച്ചും ബോധ്യമുണ്ടാകും.
ഐസ്ക്രീം കഴിക്കുമ്പോള്‍ ഇനി വിറയ്ക്കും
നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍... Read More
മറ്റ് രേഖകളോ പേപ്പറുകളോ ഒന്നു വേണ്ട നിങ്ങള്‍; നിങ്ങള്‍ക്ക് ബോധ്യമുള്ള ലാഭം സ്വയം ഡിക്ലയര്‍ ചെയ്ത് ഒരു നിശ്ചിത തുക സംരംഭം പ്രവര്‍ത്തിക്കുന്നതിന് പകരമായി രാജ്യത്തിന് നികുതിയായി അടയ്ക്കുക.ഐടിആര്‍ 4ലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഇത്രമാത്രമാണ്.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ സൗജന്യമാക്കി എസ്ബിഐ യോനോ ആപ്പ് ... Read More
44എഡിഎ അല്ലെങ്കില്‍ 44എഇ വകുപ്പിന് കീഴിലുള്ള ബിസിനസില്‍ നിന്നുള്ള വരുമാനം നേടുന്നവര്‍,ഒരു തൊഴിലില്‍ നിന്നുള്ള വരുമാനം,പെന്‍ഷനില്‍ നിന്നോ ശമ്പളത്തില്‍ നിന്നോ ഉള്ള വരുമാനം,ഒരു വീടിന്റെ സ്വത്തില്‍ നിന്നുള്ള വരുമാനം,ഏതെങ്കിലും അധിക ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനം ഇവയൊക്കെയാണ് ഐടിആര്‍4 ന്റെ പരിധിയില്‍പ്പെടുന്നത്.
ആരൊക്കെയാണ് ഐടിആര്‍4 ഫയല്‍ ചെയ്യേണ്ടത് എന്ന് ഇനി നോക്കാം.
1) വ്യക്തികള്‍
അതായത് ചെറിയ ഒരു പലചരക്കുകട,അല്ലെങ്കില്‍ ഒരു ഇലക്ട്രിക് ഷോപ്പ് ഒക്കെ നടത്തുന്നത് പോലുള്ള ചെറിയ ചെറിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഈ ഫോം ആണ് തെരഞ്ഞെടുക്കേണ്ടത്.
2) ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി
3) പാര്‍ട്ടണര്‍ഷിപ്പ് ഫേമുകള്‍
4) ഇനി മറ്റൊരു കൂട്ടര്‍ പ്രത്യേക പ്രൊഫഷനുകള്‍ ബിസിനസ് ചെയ്യുന്നവര്‍ അതയാത് അഭിഭാഷകര്‍,സിഎ പോലുള്ള പ്രൊഫഷണലുകള്‍ ഉദാഹരണത്തിന് പ്രതിവര്‍ഷം 10 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കില് 50 ശതമാനം ലാഭമായി ഡിക്ലയര്‍ ചെയ്ത് ടാക്‌സ് അടയ്ക്കണം അതിനും തെരഞ്ഞെടുക്കേണ്ടത് ഐടിആര്‍ 4 ആണ്.
സംരംഭകര്‍ ആദായ നികുതി ഫയല്‍ ചെയ്യുന്നത് പരാജയപ്പെട്ടാല്‍ എന്ത് സംഭവിക്കും ?
... Read More
വ്യക്തമായി പറഞ്ഞാല്‍ ഐടിആര്‍4 ഫോം തെരഞ്ഞെടുക്കുന്ന ബിസിനസുകാര്‍ തങ്ങളുടെ വരുമാനത്തിന്റെ മിനിമം 8 ശതമാനം ലാഭം വെളിപ്പെടുത്തണം.പ്രൊഫഷണലുകള്‍ 50 ശതമാനം വെളിപ്പെടുത്തി ടാക്‌സ് കെട്ടണം.ഇതില്‍ കുറവാണെങ്കില്‍ സിഎ മുഖേന വ്യക്തമായ ഓഡിറ്റ് ചെയ്ത രേഖകളോടെ ഐടിആര്‍ 3 ഫോം മുഖേന ആകും
ഫയല്‍ ചെയ്യേണ്ടത്.
ഒന്നില്‍ കൂടുതല്‍ വീടിന്റെ സ്വത്തില്‍ നിന്ന് വരുമാനം നേടുന്നവര്‍,കുതിരപ്പന്തയം,ലോട്ടറി ബിസിനസ് വരുമാനമുള്ളവര്‍,കാര്‍ഷിക വരുമാനം,ഊഹകച്ചവട ബിസിനസ്,ബ്രോക്കറേജ് തുടങ്ങിയവരൊന്നും ഐടിആര്‍4ല്‍ വരില്ല.അതുപോലെ ഒരു കമ്പനിയുടെ ഡയറക്ടര്‍,പ്രൈവറ്റ് കമ്പനിയില്‍ അണ്‍ലിസ്റ്റഡ് ഇക്വിറ്റി ഷെയര്‍ കൈവശം വെച്ചിരിക്കുന്നവര്‍,വിദേശ രാജ്യങ്ങളില്‍ സ്വത്തുവകകളുള്ളവര്‍ എന്നിവര്‍ക്കും ഈ ഫോം ഉപയോഗിക്കാന്‍ സാധിക്കില്ല.
ആദായ നികുതി മരണപ്പെട്ടയാള്‍ എങ്ങനെ അടയ്ക്കും ?
... Read More
പ്രധാനമായും രണ്ട് രീതിയിലാണ് ഐടിആര്‍4 ഫയല്‍ ചെയ്യാന്‍ സാധിക്കുന്നത്.
1) ഓഫ് ലൈന്‍ രീതി:
ആദായനികുതി വകുപ്പ് പോര്‍ട്ടല്‍ അല്ലെങ്കില്‍ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ നിന്ന് ഐടിആര്‍ 4 ഫോം ഡൗണ്‍ലോഡ് ചെയ്ത് വിശദാംശങ്ങള്‍ പൂരിപ്പിച്ച് കേന്ദ്രീകൃത പ്രോസസിംഗ് സെന്റര്‍ (സിപിസി) ബാംഗ്ലൂരിലേക്ക് അയയ്ക്കാം
2) ഓണ്‍ലൈന്‍ രീതി: ഔദ്യോഗിക ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാവുന്നതാണ്.
നിങ്ങള്‍ ഐടിആര്‍ 4 നികുതിദായകരുടെ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍, ഈ ഫോം അനുബന്ധം കുറവുള്ള ഫോം ആയതിനാല്‍ ഫയല്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ രേഖകള്‍ കൂടി ചേര്‍ക്കേണ്ടതില്ലെന്ന് പ്രത്യേകം ഓര്‍ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.