- Trending Now:
ആദായ നികുതി സംബന്ധിച്ച പല അങ്കലാപ്പുകളും നിങ്ങളില്‍ പലരുടെയും മനസിലുണ്ടാകും.അക്കൂട്ടത്തില്‍ വളരെ സംശയം ജനിപ്പിക്കുന്ന ഒന്നാണ് ആദായ നികുതി നല്‍കികൊണ്ടിരുന്ന ആള്‍ മരണപ്പെട്ടു.ആ സാമ്പത്തിക വര്‍ഷത്തിലെ നികുതി ആരാണ് നല്‍കേണ്ടത് ?
സംരംഭകര്‍ ആദായ നികുതി ഫയല്‍ ചെയ്യുന്നത് പരാജയപ്പെട്ടാല്‍ എന്ത് സംഭവിക്കും ?
... Read More
നമ്മുടെ രാജ്യത്തെ നിയമം അനുസരിച്ച് നികുതി ദായകന്‍ മരണപ്പെട്ടതു വരെയുള്ള വരുമാനത്തിന് നികുതി ബാധ്യത ഉണ്ട്.മരിച്ച ആളുടെ ആ സാമ്പത്തിക വര്‍ഷത്തിലെ നികുതി റിട്ടേണ്‍ നിയമപരമായ അവകാശിക്ക് ഫയല്‍ ചെയ്യാം.
ആദായ നികുതി നിയമം അനുസരിച്ച് വരുമാനം നികുതി പരിധിക്ക് മുകളിലാണെങ്കില്‍ മൂലധന നേട്ട ഇളവുകള്‍,മറ്റ് കിഴിവുകള്‍ എന്നിവ ലഭിക്കുന്നതിനും റിട്ടേണ്‍ ഫയല്‍ ചെയ്യാം.മരണപ്പെട്ട ആള്‍ക്ക് വിദേശ ആസ്തി ഉണ്ടെങ്കിലും നികുതി അടയ്ക്കണം.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ സൗജന്യമാക്കി എസ്ബിഐ യോനോ ആപ്പ് ... Read More
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഉദാഹരണത്തിന് 2020-2021 കറന്റ് അക്കൗണ്ടില്‍ 1 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും നികുതി അടച്ചേ പറ്റു.അതുപോലെ വിദേശ യാത്രകള്‍ക്കായി 2 ലക്ഷത്തിലധികം രൂപ ചെലവാക്കുകയോ,1 ലക്ഷത്തിലേറെ വൈദ്യുത ബില്ല് അടയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും ഐടിആര്‍ ഫയല്‍ ചെയ്യണം.
ചുരുക്കി പറഞ്ഞാല്‍ മരണ തീയതി വരെയുള്ള എല്ലാ വരുമാനവും റിപ്പോര്‍ട്ട് ചെയ്യുകയും മരണപ്പെട്ടയാള്‍ക്ക് അര്‍ഹതയുള്ള എല്ലാ ക്രെഡിറ്റുകളും ക്ലെയിം ചെയ്ത് ടാക്‌സ് അടയ്ക്കാം.
ഈ പ്രായത്തിന് മുകളിലുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ട... Read More
മരണമടഞ്ഞ വ്യക്തിയുടെ പേരില്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ആദായ നികുതി വെബ്‌സൈറ്റില്‍ നോമിനിയുടെ രജിസ്‌ട്രേഷന്‍ അനിവാര്യമാണ്.രജിസ്ട്രഷന് വേണ്ടി മരണപ്പെട്ടയാളുടെയും നിയമപരമായ അവകാശിയുടെയും പാന്‍ കാര്‍ഡ് ഇ-ഫയലിംഗ് പോര്‍ട്ടലില്‍ രജസിറ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ മരണസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം ശേഷം അംഗീകൃത അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന്റെ സഹായത്തോടെ നികുതി അടയ്ക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.