Sections

ബിസിനസ്സിലെ ഭൗതിക സമ്പത്ത് എങ്ങനെ വികസിപ്പിക്കാം

Friday, Sep 15, 2023
Reported By Soumya
Business Guide

ഓരോ ബിസിനസുകാരനും മൂന്ന് തരത്തിലുള്ള ഭൗതിക മൂലധനം ഉണ്ടാവുകയോ, സ്വന്തമാക്കാൻ ശ്രമിക്കുകയോ വേണം. ഈ കാര്യങ്ങൾ ചെയ്യുവാൻ കഠിനാധ്വാനത്തിന്റെയും പഠനത്തിന്റെയും നിക്ഷേപത്തിന്റെയും ആവശ്യമുണ്ട്.

അറിവും കഴിവും പാടവങ്ങളും

ഇവയെല്ലാം വിദ്യാഭ്യാസത്തിന്റെയും, അനുഭവസമ്പത്തിന്റെയും, പരിശീലനത്തിന്റെയും ഫലമായിട്ടാണ് കിട്ടുന്നത്. ജീവിതകാലത്തിൽ ഉടനീളം പരിധിയില്ലാത്ത തരത്തിൽ നിങ്ങൾക്കിത് മെച്ചപ്പെടുത്തുവാനും ഉയർത്തുവാനും സാധിക്കും.

ആന്തരിക അറിവ് നിർമ്മിക്കുക

ഒരു ബിസിനസ് സ്ഥാപനത്തിന് അതിന്റെ കണക്കുകൾ സൂക്ഷിക്കുന്നതിന്, കാര്യനിർവഹണത്തിന്, സാമ്പത്തിക നിയന്ത്രണങ്ങൾക്ക് ഒരു ആന്തരിക സംവിധാനം ഉണ്ടാകണം. ഇങ്ങനെയുള്ള കാര്യങ്ങൾ വികസിപ്പിച്ചെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. ഒരാൾക്ക് ഇത് പഠിച്ചെടുക്കുവാൻ വളരെ പ്രയാസമാണ്. എന്നാൽ വിജയിച്ച ബിസിനസുകാരുടെ വളരെ പ്രധാനപ്പെട്ട കഴിവാണ് ഇത്. ബിസിനസ് സ്ഥാപിച്ചതിനു ശേഷം മാത്രമേ ഇതിനെക്കുറിച്ച് മനസ്സിലാവുകയുള്ളൂ. ഓരോ ബിസിനസിലും ഇത് വളരെയധികം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പരിപൂർണ്ണമായി മറ്റൊന്നിൽ നിന്ന് കോപ്പിയടിക്കുവാൻ സാധിക്കില്ല. എന്നാൽ മറ്റുള്ള ബിസിനസുകാരുടെ വിജയവും, പരാജയവും മനസ്സിലാക്കി അതിൽ നിന്നും പാഠങ്ങൾ പരിശോധിച്ചുകൊണ്ട് നിങ്ങളുടെ ബിസിനസ്സിൽ ഇത് പ്രാവർത്തികമാക്കാം.

മത്സരവിപണിയിൽ എങ്ങനെ സാമ്പത്തിക ലാഭം കൊയ്യാം.

നിങ്ങളുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും എങ്ങനെ വില്പന നടത്താം എന്നും.ഉപഭോക്താക്കളെയും, വിതരണക്കാരെയും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള അറിവാണ് ഇവ. ബാങ്ക് കാര്യം, വക്കീലന്മാരും, കണക്കെഴുത്തുകാരൻ, സർക്കാർ ഉദ്യോഗസ്ഥരും ആയിട്ടുള്ള പരിചയവും, അവരുമായി ഫലപ്രദമായ രീതിയിൽ ഇടപെടലും ഇതിൽ ഉൾപ്പെടുന്നു. ഇത് വർഷങ്ങൾ കൊണ്ട് നേടിയെടുക്കേണ്ട ഒരു കഴിവാണ്.

ഇത് മൂന്നും നേടി കഴിഞ്ഞാൽ മാത്രമേ സാമ്പത്തികമായി വളർച്ചയുണ്ടാകുകയുള്ളു.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.